twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് ഒരുയാത്ര, ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍...

    |

    കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശ്യംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്നു ശക്തന്‍തമ്പുരാന്‍. 'രാജാരാമവര്‍മ്മ' എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന്റെ ശില്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. തിരുവിതാംകൂര്‍ രാജ്യത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന പോലെയാണ് കൊച്ചിരാജ്യചരിത്രത്തില്‍ ശക്തന്‍തമ്പുരാന്റെ സ്ഥാനം.

    His highness Shakthan Thamburan

    അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുക എന്ന ദൗത്യമാണ് ''ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്‍'' എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നുംതന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെ ശക്തന്‍തമ്പുരാന്‍ എന്ന നാമം സിദ്ധിച്ചു? ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് ഒരുയാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി. പഠനാര്‍ഹമായ രീതിയില്‍ അനേകം ഗവേഷണങ്ങള്‍ക്ക് ഒടുവില്‍ ചിത്രത്തിന്റെ ഒന്നാംഭാഗം പൂര്‍ത്തിയായി. തൃശൂര്‍, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

    ഡോ. രാജേഷ് കൃഷ്ണനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്. രചന, ഛായാഗ്രഹണം - റഫീഖ് പട്ടേരി, അവതരണം, റിസര്‍ച്ച് - വൈഷ്ണവി കൃഷ്ണന്‍, എഡിറ്റിംഗ് - വിബിന്‍ വിസ്മയ, അസ്സോ: ക്യാമറ - സുനില്‍ അതളൂര്‍, ക്യാമറ സഹായികള്‍ - വിഷ്ണു ആര്‍.കെ, നിഖില്‍ മൊഖേരി, ഡിസൈന്‍സ് - ഉണ്ണികൃഷ്ണന്‍, ഡബ്ബിംഗ് - സംഗീത് സ്റ്റുഡിയോ, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഹിസ് ഹൈനസ് ശക്തന്‍ തമ്പുരാന്റെ പുറത്തു വന്ന ട്രെയിലറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

    Read more about: short film
    English summary
    His highness Shakthan Thamburan Documentary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X