പ്രണയമാണ് ജീവിതത്തിന്റെ കാഴ്ച!! 'ഇമ' ഹ്രസ്വചിത്രം കാണാം...
വാര്‍ദ്ധക്യത്തിലും മനസില്‍ പ്രണയം കാത്ത് സൂക്ഷിക്കുന്ന രണ്ട് ദമ്പതികളുടെ കഥയാണ് ഇമ പറയുന്നത്.
പ്രണയത്തിന് വയസോ കാലമോ ഒന്നുമില്ല. മനുഷ്യന്റെ ജീവിതത്തിന്റെ അവസാനം വരെ പ്രണയിക്കാം. പ്രായം കൂടുതോറും പ്രണയത്തിന്റെ തീവ്രതയും കൂടും. ഇപ്പോഴിത പ്രണയത്തിന്റെ മറ്റൊരു മുഖം കാണിക്കുന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ലൈജു കൃഷ്ണ കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ഇമയണ് തരംഗമായി കൊണ്ടിരിക്കുന്നത്. പ്രതാപ് പോത്തനും, മേനക സുരേഷുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വാര്‍ദ്ധക്യത്തിലും മനസില്‍ പ്രണയം കാത്ത് സൂക്ഷിക്കുന്ന ദമ്പതികളുടെ കഥയാണ് ഇമ പറയുന്നത്.

മാധവൻ എന്ന 56 കാരന്റേയും ഭാര്യയുടേയും ഒരു ദിവസത്തെ ജീവിതത്തിലൂടെയാണ് ഇമ കടന്നു പോകുന്നത്. അബദ്ധ വശാൽ കയ്യിൽ നിന്ന് കണ്ണാടി വീണു പൊട്ടുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. തുടർന്ന് മാധാവനും അദ്ദേഹത്തിന്റെ ഭാര്യയും അന്ധതയിയിലേയ്ക്ക് നീങ്ങുകയാണ്. കാഴ്ച ശക്തി നഷ്ടപ്പെട്ടാൽ ജീവിതം തന്നെ അവസാനിച്ചു എന്നു കരുതുന്ന ഇന്നത്തെ ജനങ്ങൾക്ക് മാധവനും അദ്ദേഹത്തിന്റെ ഭാര്യയും മാത്യകയാണ്. കാഴ്ചയില്ലായ്മ തങ്ങളുടെ ജീവിതത്തെ അൽപം പോലും ബാധിക്കുന്നില്ല ഇമയിലൂടെ കണിച്ചു നന്നിരിക്കുകയാണ്.
ചിത്രത്തില്‍ മാധവനായി പ്രതാപ് പോത്തനും സ്നേഹനിധിയായ ഭാര്യയായി മേനകയും എത്തുന്നു. പത്ത് മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. കരുതലും, സ്നേ്ഹവുമെല്ലാം ചിത്രത്തില്‍ പ്രമേയമായിവരുന്നു. ദീപക് ഡി മേനോന്റെയാണ് ക്യാമറ. ബിജിബാലാണ് സംഗീതം. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വച്ച് നടക്കുന്ന ഫെസ്റ്റിവലിലെ ഫിക്ഷന്‍ വിഭാഗത്തിലാണ് ഇമ ഹ്രസ്വചിത്രം ഇടം നേടിയിട്ടുണ്ട്.


Click it and Unblock the Notifications