twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറയാതെ പറയുന്ന കടുംകാപ്പി മാസങ്ങള്‍ പിന്നിട്ടിട്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു

    By Saranya Kv
    |

    പറയാതെ പോയ പ്രണയം, അറിയാതെ പോയ പ്രണയം, പ്രണയിച്ചിട്ടും ഒരുമിക്കാന്‍ കഴിയാതെ പോയ പ്രണയം.. ഈ പ്രണയത്തിനൊക്കെയും ഒരേ വികാരമാണ്... നിരാശ. ജീവിക്കാന്‍ തെല്ലും ആഗ്രഹമില്ലാത്ത നിരാശ. എന്നാല്‍ ആ നിരാശക്കൊടുവില്‍ തന്റെ പ്രണയം യാഥാര്‍ത്ഥ്യമാവുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അത് മറ്റൊന്നിനും പകരം വെക്കാനും കഴിയില്ല. അത്തരത്തില്‍ നിരാശയില്‍ തുടങ്ങി ഒരു പാട്ടിലൂടെ തന്റെ പ്രണയം യഥാര്‍ത്ഥ്യമാക്കുന്ന യുവാവിന്റെ കഥ പറയുന്ന മനോഹരമായ ഷോര്‍ട്ട്ഫിലിമാണ് കടുംകാപ്പി ഒരു പ്രേമഗാനം.

    kadum-kappi

    നാലു മാസം മുന്‍പ് യുട്യൂബില്‍ റിലീസായ ഷോര്‍ട്ട്ഫിലിം ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇതിലെ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വെളുത്ത സുന്ദരി കൊച്ചിനെ പ്രണയിച്ച ഇരുണ്ടനിറമുള്ള യുവാവിന്റെ പ്രണയത്തെ ഇതിനേക്കാള്‍ മനോഹരമായി എങ്ങനെയാണ് അവതരിപ്പിക്കുക. ആ യുവാവിന്റെ കണ്ണുകളില്‍ നിന്നും നമുക്ക് ആ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ സാധിക്കും. തന്റെ പ്രണയം മൂന്ന് വട്ടവും അവളെ അറിയിച്ചിട്ടും യാതൊരു പ്രതികരണവുമില്ലാതെ വീണ്ടും പ്രണയം തുറന്നു പറഞ്ഞ അവനെ കൂട്ടുകാര്‍ നിരാശപെടുത്തുമ്പോള്‍ എല്ലാം കേട്ടു നിന്നു ചെറുപുഞ്ചിരി സമ്മാനിച്ച് അവന്‍ പറയുന്ന ഡയലോഗുണ്ട് ''ഞാന്‍ കുറച്ചു വെളുത്തിട്ടൊക്കെ ആണേല്‍ കുഴപ്പമില്ലായിരുന്നു ല്ലേ ...നിന്നെപ്പോലം കുറച്ചു താടിയൊക്കെ ഉണ്ടായിരുന്നെങ്കില്‍ ല്ലേ''...

    kadum-kappi

    ഈ ഡയലോഗാണ് ഓരോ പ്രേക്ഷകന്റെയും നെഞ്ചില്‍ തുളച്ചുകയറുക. നിറത്തിന്റെ, പണത്തിന്റെ പേരില്‍ ആത്മാര്‍ത്ഥ പ്രണയത്തെ കുഴിച്ചുമൂടിയ ഒരാള്‍ക്കും ഈ ഡയലോഗ് മറക്കാന്‍ കഴിയില്ല. പിന്നീട് കൂട്ടുകാര്‍ പറഞ്ഞതാണ് ശരിയെന്നു പറഞ്ഞ് ആശ്വസിച്ച് ആ യുവാവ് തന്റെ പ്രണയിനിയെക്കുറിച്ച ഗാനം ആലപിക്കുന്നു.

    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളെ നിന്‍ കനവുണ്ടെന്‍ കണ്ണില്‍
    പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള കരളെ നിന്‍ കനവുണ്ടെന്‍ കണ്ണില്‍

    കടലോളം സ്‌നേഹമുള്ളിലുള്ളിലുണ്ട് പറയാനായി പലതും കാത്തുവെച്ചതല്ലാം നിന്റെ കടുംകാപ്പി മിഴിയൊന്ന് കാണാന്‍

    kadum-kappi

    ഒടുവില്‍ പാട്ടിന്റെ അവസാനം തന്റെ പ്രണയം യഥാര്‍ത്ഥ്യമായി എന്ന നല്ല വാര്‍ത്തയാണ് ആ യുവാവിനെ തേടിയെത്തുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും കടുംകാപ്പി ചര്‍ച്ചയാവുന്നതിന്റെ കാരണവും അതാണ്. നിരാശയില്‍ തുടങ്ങി പോസിറ്റീവ് ഫീല്‍ തരുന്ന കഥ..ആവിഷ്‌കരണരീതിയും, കഥാപാത്രങ്ങളുടെ മികച്ച അഭിനയവും പിന്നെ ആ പാട്ടും അതുതന്നെയാണ് കടുംകാപ്പി എന്ന ഷോര്‍ട്ട്ഫിലിമിന്റെ വിജയം. നിഖില്‍ ചന്ദ്രന്‍, വിവേക് കുമാര്‍, അബ്രഹാം തയ്യില്‍, അനാമി പ്രകാശ്, അജു രമേശ്, സാന്ദ്ര സജി തുടങ്ങിയവരാണ് ഷോര്‍ട്ട്ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍. നിഖില്‍ ചന്ദ്രനാണ് ഷോര്‍ട്ട്ഫിലിമിന്റെ സംവിധായകന്‍. നിഖിലാണ് ഗാനം രചിച്ചിരിക്കുന്നത്. അജു രമേശാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിഖില്‍ ടി ടി, വിവേക് കുമാര്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്യ്തിരിക്കുന്നത്.

    Read more about: cinema short film സിനിമ
    English summary
    Kadum Kappi malayalam short film goes viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X