ഇന്ദ്രന്‍സിന്റെ ഹ്രസ്വചിത്രം 'കെന്നി' അവതരിപ്പിച്ച് ടൊവിനോ തോമസ്! ട്രെയിലര്‍ പുറത്ത്! കാണൂ
ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് ഇന്ദ്രന്‍സ്. ചെറിയ വേഷങ്ങളില്‍ നിന്നു സീരിയസ് കഥാപാത്രങ്ങളിലേക്കുളള അദ്ദേഹത്തിന്റെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങള്‍ ചെയ്താണ് ഇന്ദ്രന്‍സ് മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രമാണ് കെന്നി. ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ ടൊവിനോ തോമസായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലറായാണ് കെന്നി സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഇമാനുവല്‍ ഫെര്‍ണാണ്ടസാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇമ്മാനുവല്‍ ആര്‍ട്സ് ഫാക്ടറിയുടെ ബാനറില്‍ നയന ഇമ്മാനുവല്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ഇന്ദ്രന്‍സിനൊപ്പം ആകാശ് ധീലും മറ്റൊരു പ്രധാന കഥാപാത്രമായി കെന്നിയില്‍ എത്തുന്നുണ്ട്. അച്ചു കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ധീരജ് സുകുമാരന്‍ പശ്ചാത്തല സംഗീതമൊരുക്കുന്നു. ഇന്ദ്രന്‍സിന്റെ ഹ്രസ്വ ചിത്രം ഉടന്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.


Click it and Unblock the Notifications