കേരളത്തിലുണ്ടായ മഹാപ്രളയത്തെ ആസ്പദമാക്കി ഹ്രസ്വചിത്രം!! 'സമത്വം' , കാണൂ..

സമത്വം എന്ന ഹ്രസ്വചിത്രത്തിൽ നമ്മൾ ഒരോർത്തരം നേരിട്ട് കണ്ടതും അനുഭവിച്ചുമായിട്ടുളള സംഭവമാണ്.

സമത്വം എന്നതിന്റെ അർഥം ഇപ്പോഴാണ് കേരള ജനതയ്ക്ക് മനസ്സിലായിരിക്കുന്നത്. മഹാ പ്രളയം സമത്വത്തിന്റെ യഥാർഥ അർഥം ജനങ്ങളെ പഠിപ്പിച്ചു. ജാതിയുടേയും മതത്തിന്റേയും പേരിൽ വെട്ടാനും കുത്താനും മനക്കുന്നവർക്ക് പ്രകൃതി ഒന്ന് കലിതുള്ളിയെത്തിയപ്പോൾ എന്താണ് സ്നേഹമെന്നും എന്താണ് സമത്വമെന്നും മനസ്സിലായിയ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് സമത്വമെന്ന ഹ്രസ്വചിത്രമാണ്. മഴയുടേയും പ്രളയത്തിന്റേയും പശ്ചാത്തലത്തിൽ സിനിമ ഛായാഗ്രാഹകൻ അനിൽ നായർ സംവിധാനം ചെയ്ത ആദ്യ ഹ്രസ്വചിത്രമാണിത്. സർവ്വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് സമത്വം.

samathwam

മനുഷ്യ ജീവിതത്തിൽ ഏറ്റവും അവശ്യമായ ഘടകം പണമോ പ്രതാപമോ അല്ല. ഏത് നിമിഷവും എന്തും സംഭവിക്കും. ഒന്നും മുൻകൂട്ടി പ്രവചിക്കാനോ വരാൻ പോകുന്നതിനെ തടഞ്ഞു വയ്ക്കാനോ സാധിക്കുകയില്ല. അതും പ്രകൃതി ദുരന്തങ്ങൾ. സമത്വം എന്ന ഹ്രസ്വചിത്രത്തിൽ നമ്മൾ ഒരോർത്തരം നേരിട്ട് കണ്ടതും അനുഭവിച്ചുമായിട്ടുളള സംഭവമാണ്. അതിനാൽ തന്നെ ഈ ഹ്രസ്വചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും നമ്മൾ ഓരോർത്തരുമാകും.

ചതയ ദിനത്തിൽ റിലീസ് ചെയ്ത് ഈ ഹ്രസ്വചിത്രം യൂട്യൂമ്പിൽ മികച്ച പ്രതികരണമാണ് ലിക്കുന്നത്. മലയാളികളുടെ സൂപ്പർ താരം മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ് സമത്വം അവസാനിക്കുന്നത്. ഹരീഷ് നായർ തിരക്കഥ എഴുതിയ ഹ്രസ്വചിത്രത്തിന്റെ സംവിധാനത്തിനു പുറമേ എഡിറ്റിങ്, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് അനിൽ നായർ തന്നെ.പശ്ചാത്തല സംഗീതം ഒരുക്കുന്നത് വിഷ്ണു ടിഎസ്, കലാസംവിധാനം സുജിത് രാഘവ്, വിഷല്‍ എഫക്‌സ് മഹേഷ് കേശവും എഫക്‌സ് കണ്ണനും നിര്‍വഹിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X