യുവതിയെ നായികയാക്കാമെന്ന് ഓഫർ, നടുറോഡിൽ തട്ടിപ്പുകാരന് കിട്ടിയത് എട്ടിന്റെ പണി, കണ്ടു നോക്കൂ.
സിനിമയുടെ പേരിൽ പലതരത്തിലുളള ചതിക്കുഴികളും പതുങ്ങി ഇരിക്കുന്നുണ്ട്. അഭിനയ മോഹം മുതലെടുത്ത് പലരും കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടേയും പാത്ര-മാധ്യമങ്ങളിലൂടേയും പുറത്തു വരുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സിനിമ പ്രവർത്തകർ എന്ന വ്യാജേനെ പെൺകുട്ടികളെ സമീപിക്കുന്നവർക്ക് കിട്ടുന്ന എട്ടിന്റെ പണിയാണ്. വ്യാജന്മാർക്കുളള ഒരു താക്കീത് കൂടിയാണ് ഈ വീഡിയോ.

റോഡിൽ ബസ് കാത്ത് നിന്ന പെൺകുട്ടിയ്ക്ക് മുന്നിൽ സിനിമ ചാൻസുമായി എത്തുന്ന രണ്ട് പേരിലൂടെ ഹ്രസ്വചിത്രം ആരംഭിക്കുന്നത്. ആസിഫ് അലിയുടെ ചിത്രത്തിൽ നായിക ആക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ സമീപിക്കുന്നത്. എന്നാൽ ഇവരുടെ നീക്കം മനസിലാക്കി പെൺകുട്ടി പ്രതികരിക്കുന്നതോടെയാണ് സംഭവം പൊതുജനത്തിനിടയിൽ ശ്രദ്ധക്കപ്പെടുകയായിരുന്നു.
നടുറോഡിൽ ഒരു പെൺകുട്ടിയ്ക്ക് മോശമായ അനുഭവം ഉണ്ടായാൽ പൊതുജനം നോക്കി നിൽക്കില്ല , പ്രതികരിക്കുക തന്നെ ചെയ്യും എന്നത് ഈ വീഡിയോയിലൂടെ വ്യക്തവുമാണ്. പ്രമുഖ താരങ്ങളുടെ പേര് പറഞ്ഞ് നിരവധി തട്ടുപ്പുകൾ നാട്ടിൽ നടക്കുന്നുണ്ട്. ഇത് പ്രേക്ഷകരുടെ മുന്നിൽ മികച്ച രീതിയിൽ അവതരിപ്പിക്കാനും കിളി പോയി ടീമിന് കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











