ഇതുകൊണ്ടാണ് സ്ത്രീക്കും പുരുഷനും പരസ്പരം പ്രണയം തോന്നുന്നത്!! മനോഹരമായ പ്രണയകഥ, കാണൂ
രോഗാവസ്ഥയിൽ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാൻ എത്തുറ്റ ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.
പ്രായം തളർത്ത പ്രണയത്തിന്റെ സൗഹൃദത്തിന്റേയും കഥയാണ് കുട്ടച്ചൻ. നടൻ കോട്ടയം നസീർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം കിട്ടിച്ചൻ പ്രേക്ഷക ശ്രദ്ധനേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ പ്രണത്തിന്റെ സൗഹൃദത്തിന്റെ വ്യത്യസ്തമായ മുഖങ്ങളാണ് കുട്ടിച്ചനിലൂടെ തുറന്ന് കാട്ടുന്നത്.

രോഗാവസ്ഥയിൽ മരണത്തോടെ മല്ലിടക്കുന്ന കുട്ടിച്ചനെ കാണാൻ എത്തുറ്റ ഉറ്റ ചങ്ങാതിയുടേയും പഴയ പ്രണയിനിയുടേയും പഴയകാല കഥയാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം. കുട്ടിച്ചനെ ഒരു രംഗത്തിൽ പോലും ഹ്രസ്വചിത്രത്തിൽ കാണിക്കുന്നില്ല. എങ്കിലും ആദ്യം മുതൽ അവസാനവരെ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലൂയടെയാണ് കഥ മുന്നോട്ട് പോകുന്നത്. കുട്ടിച്ചന്റെ സുഹൃത്തായ പൈലിയായി ജാഫർ ഇടുക്കി എത്തുമ്പോൾ പുർവ്വകാല കാമുകിയായി എത്തുന്നത് മാല പാർവതിയാണ്.
സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ശബ്ദ സാന്നിധ്യവും ഹ്രസ്വചിത്രത്തെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുന്നുണ്ട്. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് കുരുവിള, വി ജി കണ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം കനകരാജ് പേരാവൂറാണ്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലും ട്രെന്റിങ്ങാണ് കുട്ടിച്ചൻ.


Click it and Unblock the Notifications