താരരാജാക്കന്മാര്‍ ഒന്നിച്ചെത്തും! ലാലേട്ടന്റെ ഇച്ചാക്കയുമായി മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ്!!

Recommended Video

മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സിന്റെ 'ലാലേട്ടന്റെ ഇച്ചാക്ക' | Filmibeat Malayalam

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നടനവിസ്മയമായി മോഹന്‍ലാല്‍ മാറിയപ്പോള്‍ മെഗാസ്റ്റാറായി മമ്മൂട്ടിയും തിളങ്ങി. വര്‍ഷങ്ങളോളം മോളിവുഡിനെ അടക്കി ഭരിക്കുന്നത് ഈ രണ്ട് താരരാജാക്കന്മാരാണ്. അതിനിടെ എത്ര താരങ്ങള്‍ വന്ന് പോയാലും ഇവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വലിയ ആരാധക പിന്തുണയുള്ളതും ഇരുവര്‍ക്കുമാണ്.

മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായി രണ്ട് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. മമ്മൂട്ടി ആരാധകരുടെ കഥയുമായി മറ്റൊരു സിനിമ വരികയെയാണ്. എന്നാല്‍ മലയാളക്കരയെ അതിശയിക്കാന്‍ കിടിലനൊരു ഷോര്‍ട്ട് ഫിലിം വരികയാണ്. ഒരേ സമയം മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുകയാണ്.

 മമ്മൂട്ടിയും മോഹന്‍ലാലും

മമ്മൂട്ടിയും മോഹന്‍ലാലും

കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന സൂപ്പര്‍താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരെയും കുറിച്ച് പറഞ്ഞാല്‍ ഒരു നാണയത്തിന്റെ ഇരുവശമെന്ന പോലെയാണെന്നേ പറയാന്‍ കഴിയു. മലയാള സിനിമയ്ക്ക് രണ്ട് പേരും കൂടി സമ്മാനിച്ചത് സൂപ്പര്‍ ഹിറ്റുകളായ ഒട്ടനവധി സിനിമകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് 55 ഓളം സിനിമകളില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ഇന്‍ഡസ്ട്രിയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡാണ് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചിരിക്കുന്നത്.

മലയാളത്തിന്റെ താരരാജാക്കന്മാര്‍

മലയാളത്തിന്റെ താരരാജാക്കന്മാര്‍

ഇരുവരും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന താരരാജാക്കന്മാരാണെന്ന് ഒറ്റ വാക്കില്‍ പറയാം. വര്‍ഷങ്ങളായി സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. കേരളത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള താരങ്ങളും ഇവരാണ്. ഫാന്‍സ് ക്ലബ്ബുകാരുടെ ആരാധന പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രിയതാരങ്ങളുടെ പിറന്നാളിനും സിനിമകളുടെ റിലീസിനും രംഗത്തിറങ്ങുന്ന ഫാന്‍സ് ഒട്ടനവധി കാരുണ്യ പ്രവര്‍ത്തികളും ചെയ്തും മാതൃകയാവാറുണ്ട്.

 മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍

മമ്മൂട്ടി-മോഹന്‍ലാല്‍ ആരാധകര്‍

രണ്ട് വലിയ ആരാധക പിന്തുണയാണ് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമുള്ളത്. ഇടയ്ക്ക് സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റുകളുണ്ടെങ്കിലും അതൊന്നും പരസ്പരം ആരെയും കുറ്റപ്പെടുത്തി ആയിരിക്കില്ല. മോഹന്‍ലാലിന്റെ സിനിമയെ പിന്തുണയ്ക്കാന്‍ മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തും. തിരിച്ചും അങ്ങനെ തന്നെയാണ്. ഇതിനെ പശ്ചാതലമാക്കി സിനിമകള്‍ വന്നിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിന്റെയും മമ്മൂട്ടി ഫാന്‍സിന്റെയും കഥയുമായി പുതിയൊരു ഷോര്‍ട്ട് ഫിലിം വരികയാണ്.

ലാലേട്ടന്റെ ഇച്ചാക്ക

ലാലേട്ടന്റെ ഇച്ചാക്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ സംവിധായകന്‍ ഒമര്‍ ലുലു ആണ് പുറത്ത് വിട്ടത്. 'മമ്മൂക്കയുടെയും ലാലേട്ടന്റെയും കട്ട ഫാന്‍സിന്റെ കഥ പറയുന്ന ' ലാലേട്ടന്റെ ഇച്ചാക്ക ' ഷോര്‍ട്ട് ഫിലിം ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍' എന്നും പറഞ്ഞാണ് ഒമര്‍ ലുലു പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കും മമ്മൂട്ടിയുടെ യാത്ര എന്ന സിനിമയിലെ ലുക്കും വെച്ചാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നത്. ഷിബിന്‍ മുഹമ്മദാണ് ചിത്രം ഒരുക്കുന്നത്. മാധ്യമ പ്രവർത്തകരായ അഖിൽ വിഷ്ണു വി എസ്, റോജിൻ മലയാറ്റൂർ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

 അടുത്ത സുഹൃത്തുക്കള്‍

അടുത്ത സുഹൃത്തുക്കള്‍

സിനിമയ്ക്കുള്ളിലും പുറത്തും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാല്‍ മമ്മൂട്ടിയെ സ്‌നേഹത്തോടെ വിളിക്കുന്ന് പേരാണ് ഇച്ചാക്കയെന്ന്. അതാണ് ചിത്രത്തിന്റെ പേരായി ഇട്ടിരിക്കുന്നത്. ഡിസംബറില്‍ 'ലാലേട്ടന്റെ ഇച്ചാക്ക' പുറത്ത് എത്തുമെന്നാണ് മോഷന്‍ പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X