മമ്മൂട്ടിക്കും മോഹന്‍ലാലിനും വേണ്ടി പോരടിക്കുന്നവര്‍ കാണാതെ പോവരുത്! 'ലാലേട്ടന്റെ ഇച്ചാക്ക' വൈറല്‍!

മലയാള സിനിമയുടെ അഭിമാനമായ താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. വില്ലന്‍ വേഷത്തില്‍ നിന്നും നായകനിരയിലേക്കുയര്‍ന്ന് എല്ലാമാമെല്ലാമായി മാറിയ ഇരുവര്‍ക്കും ശക്തമായ പിന്തുണയും മികച്ച സ്വീകാര്യതയുമായാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഇരുവരും. അഭിനയത്തിനും അപ്പുറത്ത് ആലാപനത്തിലും പരീക്ഷണം നടത്തിയിട്ടുണ്ട് ഇരുവരും. ഇവരുടെ സിനിമകള്‍ പുറത്തുവരുമ്പോള്‍ ആരാധകര്‍ തമ്മില്‍ വാക്ക്‌പോരാട്ടം നടത്താറുണ്ട്. ഫാന്‍സ് പോരാട്ടത്തിലൊന്നും താരങ്ങള്‍ ശ്രദ്ധ നല്‍കാറില്ല. ഇവരുടെ സ്‌നേഹത്തെക്കുറിച്ചും പിന്തുണയെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

മമ്മൂട്ടിയെ ഇച്ചാക്കയെന്നാണ് മോഹന്‍ലാല്‍ വിളിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലും വിശേഷ അവസരങ്ങളിലുമൊക്കെ ഇരുവരും ഒരുമിച്ചെത്താറുണ്ട്. മക്കള്‍ സിനിമയിലേക്ക് അരങ്ങേറുമ്പോള്‍ ആശംസ നേര്‍ന്നും ഇവരെത്തിയിരുന്നു. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാനായിരുന്നു ആദ്യം സിനിമയില്‍ തുടക്കം കുറിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തി സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ പ്രണവ് വൈകിയാണ് നായകനായെത്തിയത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം നായകനായെത്തിയത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു.

Lalettante Ichakka

ലാലേട്ടന്റെ ഇച്ചാക്കയെന്ന ഷോര്‍ട്ട് ഫിലുമായി എത്തുകയാണ് ഷിബിന്‍ മുഹമ്മദ്. ഉണ്ണി മുകുന്ദനായിരുന്നു സിനിമയുടെ പ്രകാശനം നടത്തിയത്. മലയാള സിനിമയോടും താരങ്ങളോടും നമുക്കുള്ള ഇഷ്ടമാണ് ലാലേട്ടന്റെ ഇച്ചാക്കയിലൂടെ കാണിക്കുന്നത്. ഫാന്‍സ് പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തുന്ന അനാവശ്യ വാഗ്വാദങ്ങളും ട്രോളുകളുമൊക്കെ എങ്ങനെയാണ് ബാധിക്കുന്നതെന്നും സുഗമമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ഹ്രസ്വചിത്രം സൂപ്പിക്കുന്നുണ്ടെന്നുമാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X