ആദ്യം മുതൽ അവസാനം വരെ സസ്പെൻസ്!! പ്രേക്ഷരെ ആകാംക്ഷയുടെ മുൾമനയിൽ നിർത്തി'വരത്തൻ',ഹ്രസ്വചിത്രം കാണൂ
സസ്പെൻസ് ത്രില്ലർ സിനിമ കണ്ട അതേ എഫക്ടാണ് ഈ ഹ്രസ്വചിത്രത്തിൽ നിന്നും ലഭിക്കുന്നത്.
ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ സസ്പെൻസിന്റെ മുൾമുനയിൽ നിർത്തി കൊണ്ട് കടന്നു പോയ ഹ്രസ്വചിത്രമാണ വരത്തൻ. ഒരു ഗാരമാത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയാണ് വരത്തൻ കടന്നു പോകുന്നത്. ട്രെയിനിൽ നിന്ന് ബാഗ് മാറി എടുക്കുന്നതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഒരു സാധാരണക്കാരന്റെ കയ്യിൽ ഒരു തോക്ക് കിട്ടിയാലുണ്ടാകുന്ന പ്രശ്നങ്ങളും അയാളുടെ ഉള്ളിലുണ്ടാകുന്ന പേടിയും വ്യക്തമായി തന്നെ ഹ്രസ്വ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

സസ്പെൻസ് ത്രില്ലർ സിനിമ കണ്ട അതേ പ്രതീതിയാണ് ഈ ഹ്രസ്വചിത്രത്തിൽ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കാൻ ഹ്രസ്വചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എടുത്ത് പറയേണ്ടത് ഇതിന്റെ ക്ലൈമാക്സ് തന്നെയാണ്. അതിലും സസ്പെൻസ് ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.
രാഹുൽ രഘുവരനാണ് വരത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ക്യാമറ കണ്ണൻ. ജിനേഷ്, അനിൽ, വിശ്വ മോഹൻ, രാജേന്ദ്രൻ അമരാവതി,രാജൻ തുണ്ടുവിളി, ശരൺ, ഗോപാലകൃഷ്ണൻ,പ്രതീഷ് , പ്രിയ ഉദയൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പിവിആർ പ്രൊഡക്ഷനാണ് വരത്തൻ നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications