കില്ലറിന് ഇങ്ങനെയൊക്കെ പണി കിട്ടോ!!പെൺകുട്ടിയെ കൊല്ലാൻ നോക്കിയവന്റെ അവസ്ഥ, വീഡിയോ കാണാം

കില്ലറിനു മാത്രം പ്രണയം തോന്നിയിട്ട് കാര്യമുണ്ടേ?.

വ്യത്യസ്തമായ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന ഹ്രസ്വ ചിത്രങ്ങൾ എന്നും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. അത് വൻ വിജയവുമാകും. ഇപ്പോഴിത വ്യത്യസ്ത പ്രമേയം പറയുന്ന ഫിസിലൊ എന്ന ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലും ചർച്ചയാകുകയാണ്. സമൂഹത്തിൽ ഒറ്റയ്ക്ക് കഴിയുന്ന പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ പ്രമേയമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ പുറത്തു ഇറങ്ങിയിട്ടുണ്ട്. ഇവിടെ ഫിസിലൊയും ഒറ്റയ്ക്ക് താമസിക്കുന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റി തന്നെയാണ് കഥ പറയുന്നത്

short film

എന്നാൽ ആരും പ്രതീക്ഷിക്കാത്ത കഥഗതിയിലൂടെയാണ് ഹ്രസ്വചിത്രം സഞ്ചരിക്കുന്നത്. ഒറ്റയ്ക്ക് തമാസിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് ഒരു കൊലയാളി എത്തുകയും. അയാൾ പെൺകുട്ടിയെ കൊല്ലാൻ ശ്രമിക്കുന്നതുമാണ് കഥ. സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ കില്ലറുടെ മനസിൽ പ്രണയം ഉണ്ടാകുന്നു. പലതവണ ഉള്ളിലുളള പ്രണയത്തെ മറച്ചു പിടിച്ച് ഇയാൾ കൊല്ലാൻ തുനിയുമ്പോഴും മനസിലുളള പ്രണയം ഇയാളെ പിന്നിലേയ്ക്ക് വലിയ്ക്കുകയാണ്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഫിസിലിന്റെ ക്ലൈമാക്സാണ് ഏറെ ഞെട്ടിച്ചു കളഞ്ഞത്. ഒരിക്കലും ആരും ഇത്തരത്തിലുള്ള ക്ലൈമ്ക്സ് പ്രതീക്ഷിച്ചിരുന്നില്ല. കില്ലറിനു മാത്രം പ്രണയം തോന്നിയിട്ട് കാര്യമുണ്ടേ?. ആരോമൽ ആർ ലാലാണ് ഹ്രസ്വ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആകാശ് ഗൗഡ്, ഭക്തി റാവൽ എന്നിവരാണ് അഭിനേതാക്കാൾ. യുട്യൂബിൽ മികച്ച പ്രതികരണമാണ് ഫിസിൽ എന്നഹ്രസ്വ ചിത്രത്തിന് ലഭിച്ചത്.

ഹ്രസ്വചിത്രം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X