നിന്റെ ഉമ്മയുടെ നമ്പർ ഇങ്ങ് താ.!!! ഇങ്ങനേയും പ്രണയം തുറന്ന് പറയാം... കാന്താരി കാമുകി കാണൂ
ഫ്രെഡി ജോൺ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവിഗോര്‍സ് ഫിലിംസാണ്.
പ്രണയിക്കുമ്പോൾ ആരും ജാതിയോ മതമോ കുലമോ വർഗ്ഗമോ ഒന്നും നോക്കില്ല. പ്രണയം തലയ്ക്ക് പിടിച്ചാൽ കണ്ണുമടച്ച് അങ്ങ് പ്രണയിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി കൊണ്ടിരിക്കുന്നത് കാമുകി കാന്താരി എന്ന ഹ്രസ്വചിത്രമാണ്. ഒരു മുസ്ലീം പയ്യനും ഒരു ഹിന്ദു പെൺകുട്ടിയും തമ്മിലുളള പ്രണയമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.

ഇരുമത വിഭാഗക്കർ പ്രണയിച്ച് വിവാഹം വിവാഹിതരാകുന്ന ഒരുപാട് ഹ്രസ്വചിത്രങ്ങൾ നാം കണ്ടിട്ടുണ്ടെങ്കിൽ കാമുകി കാന്താരി അൽപം വ്യത്യസ്തമാണ്. ഈ ഹ്രസ്വചിത്രത്തെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ സംഭാഷണങ്ങളാണ്. സാധാരണഗതിയിൽ കണ്ടും കേട്ടും വരുന്ന സ്ഥിരം ഡയലോഗുകൾ ഒന്നും തന്നെ കാമുകി കാന്താരിയിൽ ഇല്ല. കണ്ടു മടുത്ത പ്രമേയമാണെങ്കിൽ വ്യത്യസ്തമായ അവതരണ ശൈലിയിലൂടെയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. സികെപി, ഹരിത ഹരിദാസ, ആന്റണി പോൾ, ഗിരിശങ്കർ, നീലകണ്ഠൻ നമ്പൂതിരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..
ഫ്രെഡി ജോൺ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത് മൂവിഗോര്‍സ് ഫിലിംസാണ്. ഛായാഗ്രഹണം, കളറിംഗ്- സിറില്‍ സിറിയക്,ഗാനരചന- എം.വി. എന്‍, ശ്രീനാഥ്. വൈാശാഖ് പികെ, വൈശാഖ് സി മാധവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം- അനീഷ് ഇന്ദിര വാസുദേവ്. യൂട്യൂബ് ട്രെന്റിങ്ങി ലിസ്റ്റിൽ നാലാം സ്ഥാനത്താണ് കാന്താരി കാമുകി.


Click it and Unblock the Notifications











