ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകം!! 'ലിനി' , ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഒടിയെത്തുന്നത് സന്തോഷത്തിന്റേയും സ്നേഹത്തിന്റേയും സമാധാനത്തിന്റേയും മുഖങ്ങളായിരിക്കും. എന്നാൽ ഈ നഗരം ഭീതയിൽ ആണ്ടുപോയ ഒരു സമയം ഉണ്ടായിരുന്നു. ജനങ്ങളുടെ സന്തോഷത്തെ കാറ്റിൽ പറത്തി ഭീതിയുടെ നിഴൽ പരത്തിയ നാളുകളായിരുന്നു നിപ്പ ദിനങ്ങൾ. ജനങ്ങളുടെ മനസ്സിൽ ഒരുപിടി സംശയങ്ങളല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

പേടിയ്ക്ക് മുന്നിൽ വഴങ്ങി കൊടുക്കാതെ നിപ്പയെ എല്ലാവരും ഒറ്റക്കെട്ടയായി നിന്ന് ചെറുത്തു തോൽപ്പിക്കുകയായിരുന്നു. നിപ്പയെ നാട്ടിൽ നിന്ന് തുരത്താൻ കഴിഞ്ഞെങ്കിലും പിന്നീട് ജനങ്ങൾ നേരിടേണ്ടി വന്നത് ഹൃദയം തകർക്കുന്ന വേദനയായിരുന്നു. ലിനി... മലാബാർ ജനത മാത്രമല്ല ലോകത്തുള്ള മലയാളികൾ അത്ര വേഗം മറക്കാത്ത ഒരു പേരും മുഖവുമായിരിക്കും. അവസാന ശ്വാസം വരെ തന്റെ ജോലിയാട് നൂറ ശതമാനം നീതി പുലർത്തിയ ധീര വനിതയായിരുന്നു സിസ്റ്റർ ലിനി.
നിപ്പ ലിനിയുടെ ജീവൻ കവർന്നപ്പോൾ ഇരുട്ടിലായത് കുടുംബത്തിന്റേയും സന്തോഷമായിരുന്നു. ഇപ്പോൾ സിസ്റ്റർ ലിനിമയുടെ ജീവിതം ഹ്രസ്വചിത്രമാകുന്നു. ലിനി എന്ന് പേര് നൽകിയിരിക്കുന്ന ഹ്രസ്വചിത്രത്തിൽ നിപ്പയോട് സിസ്റ്റർ നടത്തിയ പോരാട്ടമാണ് തുറന്നു കാണിക്കുന്നത്. ഹ്രസ്വചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ദ് വുമൺ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടു കൂടിയാണ് ഷോർട്ട് ഫിലിം എത്തുന്നത്. റെമിൻസ് ലാൽ സിപിയാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. ഇദ്ദേഹം തന്നെയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. കഥ- റെമിൻസ് സിപി, വൈശാഖൻ എംകെ, ഡിഒപി, എഡിറ്റിങ്- ഉല്ലാസ് കെ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർ-സായൂജ് വിജയ്, സംഗീതം- വൈഷ്ണവ് എംകെ


Click it and Unblock the Notifications