ലൂസർ ശരിയ്ക്കും ഞെട്ടിച്ചു!! പ്രേക്ഷകരുടെ കൈയടി നേടി ഈ ഹ്രസ്വ ചിത്രം, കാണൂ
ഒറ്റ വാക്കിൽ പറഞ്ഞാൽ, നിരാശയിലാണ്ടു പോയ ജീവിതത്തിൽ നിന്നും, അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥയാണ് ലൂസർ
പണവും സമ്പത്തുമുള്ള ചുറ്റിൽ അനേകം പേരുണ്ടാകും എന്നാൽ ജീവിതത്തിൽ തനിച്ചാകുമ്പോൾ നമ്മൾ മാത്രമായിരിക്കും. ഈ തിരിച്ചറിവാണ് ലൂസർ എന്ന ഹ്രസ്വചിത്രം. അഹങ്കാരം ജീവിതത്തെ നശിപ്പിക്കും എന്നാൽ അത് മനസ്സിലാക്കി തോറ്റു പോയ ജീവിതത്തിൽ നിന്ന് ഉയർന്ന് വരണം. ഇതു തന്നെയാണ് ലൂസർ ഹ്രസ്വചിത്രവും പറയുന്നത്.
ഒറ്റ വാക്കിൽ പറഞ്ഞാൽ, നിരാശയിലാണ്ടു പോയ ജീവിതത്തിൽ നിന്നും, അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥയാണ് ലൂസർ. ഇയാൾ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും അതിനെതിരെയുളള അതിജീവനവുമാണ് ലൂസറിന്റെ പ്രമേയം. കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, ഹിമാചൽ എന്നിവിങ്ങളിലെ ഭംഗി ലൂസറിനെ അതിമനോഹരമാക്കുന്നു. കഥയ്ക്ക് ചേരുന്ന അതി മനോഹരമായ ദൃശ്യവും 20 മിനിട്ടാണ് ദൈര്‍ഘ്യമുള്ള ലൂസറിനെ മനോഹരമാക്കുന്നുണ്ട്. കൂടാതെ എടുത്തു പറയേണ്ടത് ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച സാലിഹ് മരക്കാറിന്റെ പ്രകടനമാണ്.

ലോക്കൽ വോയ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ .അനൂപ് രാമന്‍, അജയ് രാമന്‍ എന്നീ സഹോദരങ്ങൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് എഡിറ്റ് നിർവഹിച്ചിരിക്കുന്നതും. ശ്രീജിത്ത് തടത്തില്‍, നിധീഷ് എന്നിവര്‍ ചേര്‍ന്ന് ലോക്കല്‍ വോയ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് ലൂസർ നിര്‍മ്മിച്ചിരിക്കുന്നത്. മന്ദാരം സിനിമയുടെ സംഗീത സംവിധായകൻ മുജീബ് മജീദ് ആണ് ഈ ഹ്രസ്വചിത്രത്തിന്റേയും സംഗീതം നിർവഹിച്ചിരിക്കുന്നത്. ഹിന്ദി സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ മ്യൂസിക് കടന്നുപോവുന്നത്.


Click it and Unblock the Notifications











