പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമായി മെയ്ഡ് ഇന്‍, ട്രെയിലര്‍ വൈറലാകുന്നു

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയും നാളത്തെ സത്യവും അറിയിച്ച് എല്‍ കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രാജേഷ് പുത്തന്‍പുരയില്‍ രചന നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് 'മെയ്ഡ് ഇന്‍'. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

അന്താരാഷ്ട്ര യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന ഒരു റിട്ടയേര്‍ഡ് പട്ടാളക്കാരന്റെ പുറംകാഴ്ച്ചകളിലൂടെ തുറന്ന് കാട്ടുന്നത് വരാനിരിക്കുന്ന സത്യങ്ങളെയാണ്. ആപത്തുകള്‍ കൃത്രിമമായി സൃഷ്ടിച്ചു കൊണ്ട്, ലോകത്തെ മുഴുവന്‍ വിശ്വസിപ്പിച്ച് കൊണ്ട് ലോകത്താകമാനം ദുരിതം വിതച്ച് കച്ചവടത്തിന്റെ കണക്കുകൂട്ടലുകളും ലാഭവും മാത്രം നോക്കുന്ന ഒരു രാജ്യത്തിന്റെ കൊടുംക്രൂരതകളും കച്ചവട തന്ത്രങ്ങളുമാണ് ഈ ഹ്രസ്വച്ചിത്രത്തിലൂടെ തുറന്നു കാട്ടുന്നത്.

made in

ഏറെ വര്‍ഷങ്ങളുടെ കണക്കുകൂട്ടലുകളുടെയും ഗൂഢാലോചനയു ടെയും അനന്തരഫലമായി യുദ്ധസമാനമായ ഒരന്തരീക്ഷം സൃഷ്ടിച്ചെടുത്ത് അതിലൂടെ കച്ചവടത്തിന്റെ ഏകാധിപത്യ സ്വഭാവമുള്ള അപകടകരമായ അവസ്ഥയിലേക്ക് ലോകത്തെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന്റെ നിഗൂഢ പ്രവര്‍ത്തികളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെ ആകര്‍ഷിക്കുകയാണ് ഈ ചിത്രം ചെയ്യുന്നത്.ചന്ദ്രന്‍ പണിക്കര്‍, സെബാസ്റ്റ്യന്‍ ജോണ്‍ പേരായില്‍, രാജേഷ് കണ്ണകി, അനില്‍ ചാക്കോ, സുരേഷ് ബ്‌ളാമറ്റം, ഡാര്‍ലി സഞ്ജീവ് എന്നിവര്‍ അഭിനയിക്കുന്നു.

Recommended Video

Fathima Thahliya criticize Mammootty in Lakshadweep issue | FIlmiBeat Malayalam

നിര്‍മ്മാണം - എല്‍ കെ പ്രൊഡക്ഷന്‍സ് ഇന്റര്‍നാഷണല്‍, രചന, സംവിധാനം - രാജേഷ് പുത്തന്‍പുരയില്‍, ഛായാഗ്രഹണം - ടി ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് - സുജിത്ത് സഹദേവ്, കല- മില്‍ട്ടണ്‍ തോമസ്, ചമയം - അനൂപ് മൂവാറ്റുപുഴ, കോസ്റ്റ്യും - ടീനാ എല്‍വിസ്, അസ്സോസിയേറ്റ് ഡയറക്ടര്‍ - അഭയ്കൃഷ്ണ യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - രമേഷ് വെസ്റ്റേണ്‍ സ്പീക്കര്‍, പശ്ചാത്തലസംഗീതം - യുനസിയോ, ഡി ഐ - രഞ്ജിത്ത് ആര്‍, സൗണ്ട് സ്‌പെഷ്യല്‍ എഫക്ട് - ടീം കെ, ഫൈനല്‍ മിക്്‌സിംഗ് - ജയ്‌സണ്‍ കോട്ടകുളം, സ്റ്റുഡിയോ - കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റോറിബോര്‍ഡ് - സുധീര്‍ , ക്യാമറ യൂണിറ്റ് - മാര്‍ക്ക് ഫോര്‍, ഡിസൈന്‍സ് - സജീഷ് എം ഡിസൈന്‍, സ്റ്റില്‍സ് - ഇക്കുട്ട്‌സ് രഘു, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ പ്രദര്‍ശനത്തിനായി ചിത്രം തയ്യാറെടുക്കുന്നു.

More from Filmibeat

Read more about: trailer short film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X