twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തനിനാടൻ കള്ളന്മാരുടെ കഥ, സോഷ്യൽ മീഡിയയിൽ വൈറലാകുന്നു മള്‍ട്ടല്‍, വീഡിയോ കാണം

    |

    പാലക്കാടിലെ ഒരു കൂട്ടം സിനിമാക്കാർ ഒന്നിച്ചു ചെയ്ത ഷോർട്ഫിലിം ആണ് മൾട്ടൽ. ചിത്രത്തിന്റെ പേര് തന്നെ പ്രേക്ഷകർക്കിടയിൽ അതിശയോക്തി സൃഷ്ടിച്ചിട്ടുണ്ട്. മൾട്ടൽ എന്നാൽ മോഷണം എന്നതിനെ പാലക്കാട്‌ ചില ഭാഗങ്ങളിൽ ഉപയോഗിക്കുന്ന പേരാണ് . മോഷണങ്ങളുടേയും മോഷ്ടാക്കളുടേയും കഥ പറയുന്ന നിരവധി ചിത്രങ്ങൾ മലയാള സിനിമയിൽ പിറന്നിട്ടുണ്ട്. മോഷണം പ്രമേയമായിട്ടാണ് ഈ ഹ്രസ്വ ചിത്രവും ഒരുങ്ങുന്നത്.

     maltal

    നിത്യജവിതത്തിൽ മനുഷ്യരിലുണ്ടാകുന്ന അശ്രദ്ധയും, ചെറിയ തുകകൾ ആരും മോഷ്ടിക്കില്ല എന്ന ചിന്തയുടെ പശ്ചാത്തലത്തിലാണ് ഹ്രസ്വ ചിത്രം മുന്നോട്ട് പോകുന്നത്. .37 മിനിറ്റ് ദൈര്‍ഘ്യം ഉള്ള മൾട്ടൽ പൂർണമായും പാലക്കാട് നഗര ഭാഗങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഹെയ്‌സ്റ്റ് കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ഈ ഹ്രസ്വചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. . പാലക്കാടുള്ള ഒരു കൂട്ടം സിനിമ പ്രേമികളാണ് ഇതിന് പിന്നിൽ.

    മൾട്ടലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഖിൽ പ്ലക്കാട്ട് അഷ്‌കർ അലി, വിപിൻ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ്. ഉണ്ണിയാണ് ഹ്രസ്വചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഷ ശിവലിംഗമാണ് നിര്‍മ്മാണം. സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാർ, ഡാനിഷ് മകൻസി, രോഹൻ രവി എന്നിവരുടേതാണ് ഛായാഗ്രഹണം. അജ്മൽ റഹ്മാൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് വിഷ്ണു രഘുവും രാകേഷ് ജനാർദ്ദനനും നിർവഹിച്ചിരിക്കുന്നു. ഹ്രസ്വചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് രജത് പ്രകാശ് ആണ്. ശബരിയും ഹരിയും ചേർന്നാണ് സഹസംവിധാനം നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം സ്വരൂപ്‌, ഡിസൈൻസ് ചെയ്തിരിക്കുന്നത് വിജിത് ആണ്

    മൾട്ടലിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരളത്തിലെ പ്രമുഖരായ 65 ഷോർട്ട് ഫിലിം മേക്കർസ് ചേർന്നാണ് റിലീസ് ചെയ്തിരുന്നത്. ഹ്രസ്വചിത്രത്തിന്റെ ട്രെയിലർ നടൻ ഷൈൻ ടോം ചാക്കോയാണ് പുറത്ത് വിട്ടത്. മൾട്ടൽ റിലീസ് ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ ദിലീഷ് പോത്തനും രഞ്ജിത്ത് ശങ്കറും ചേർന്നാണ് . സിനിമ മേഖലയിലുള്ള പ്രമുഖ സംവിധായകരും നടന്മാരും മൾട്ടലിനു ആശംസകളുമായി എത്തിയിരുന്നു. റിലീസ് ചെയ്ത 2 ദിവസത്തിനുള്ളിൽ തന്നെ മുപ്പതിനായിരത്തിലേറെ കാഴ്ചക്കാരുമായി വളരെ മികച്ച അഭിപ്രായങ്ങളുമായി മൾട്ടൽ മുന്നേറുകയാണ്. ഒരു സിനിമ കണ്ട ഫീൽ, റിയലിസ്റ്റിക് മേക്കിങ് തുടങ്ങിയ അഭിപ്രായങ്ങളാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്.

    Recommended Video

    Pooja Jayaram Interview | FilmiBeat Malayalam

    ഹ്രസ്വചിത്രം കാണാം

    Read more about: short film
    English summary
    Malayalam Comedy Short Film maltal Went Viral In Social Media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X