twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ജോളി മാത്രമല്ല, ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ജോളിമാരിതാ, മൃഗീയം ഇവരുടെ ചെയ്തികള്‍!!

    |

    കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ വാര്‍ത്തയായ കൂടത്തായി കൂട്ടുക്കൊലപാതകങ്ങള്‍. തന്റെ സുഖജീവിതത്തിന് വേണ്ടി ഒരു പെണ്ണ് ഭര്‍ത്താവിനെ അടക്കം ആറ് പേരെ കൊന്നു. ഇതിന് മുന്‍പ് തലശ്ശേരിയില്‍ ഒരു സൗമ്യയും തന്റെ പരപുരുഷബന്ധം സുഖകരമായി കൊണ്ടുപോവാന്‍ നൊന്തുപെറ്റ മക്കളെയും ജന്മം തന്നെ അമ്മയെയും അച്ഛനെയും കൊന്നു.

    വെറും ശരീരസുഖത്തിന് വേണ്ടി മൃഗീയമായി ചിന്തിയ്ക്കുന്ന ഇത്തരക്കാര്‍ കേരളത്തില്‍ മാത്രമല്ല.. ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വ്യാപിച്ചുകിടക്കുന്നു. അക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടാണ് അഭിലാഷ് പുരുഷോത്തമന്‍ കഴയെഴുതി വിഷ്ണുമുരളീധരന്‍ സംവിധാനം ചെയ്ത ബെറ്റര്‍ ഹാഫ് എന്ന ചിത്രം അവസാനിക്കുന്നത്.

    better-half

    തിന്നാനും ഉടുക്കാനും വാങ്ങാന്‍ പോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയിലൂടെയാണ് വന്നത്; രാജ്കുമാര്‍ റാവു തിന്നാനും ഉടുക്കാനും വാങ്ങാന്‍ പോലും കൈയ്യില്‍ കാശില്ലാത്ത അവസ്ഥയിലൂടെയാണ് വന്നത്; രാജ്കുമാര്‍ റാവു

    പ്രിയങ്ക നായര്‍ ആദ്യമായി അഭിനയിച്ച ഹ്രസ്വ ചിത്രമാണ് ബെറ്റര്‍ ഹാഫ്. അന്യപുരുഷനുമായുള്ള തന്റെ ശരീര'സുഖ' ജീവിതത്തിന് വേണ്ടി ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലുന്ന ഭാര്യ. അങ്ങനെ വരുന്നവള്‍ക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന ഭര്‍ത്താവ് മറ്റൊരു വശത്ത്!! കാലിക പ്രശസ്തിയുള്ള ചിത്രം യൂടൂബില്‍ തരംഗമാവുകയാണ്.

    പത്ത് മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സംഭാഷണങ്ങളൊന്നുതന്നെയില്ല. ഭാവാഭിനയം ആണ്. ആറ് മണിക്കൂറ് കൊണ്ടാണ് ചിത്രം നിര്‍മിച്ചത് എന്നും പ്രത്യേകതയാണ്. ഒരു വര്‍ഷം മുന്‍പ് ഒരുക്കിയ ചിത്രം നിരവധി ഹ്രസ്വ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിയ്ക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

    English summary
    Malayalam short film Better Half is discussing about extra marital affair
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X