twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റമദാൻ പുണ്യം വിവരിച്ച് ഹ്രസ്വചിത്രം! ''ഇഫ്താർ'' സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നു, വീഡിയോ കാണാം

    ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇഫ്താർ എന്ന ഹ്രസ്വചിത്രത്തെ കുറിച്ചാണ്.

    |

    ജാതിയുടേയും മതത്തിന്റേയും പേരിൽ കൊല്ലനും വെട്ടാനും മരിക്കാനും നടക്കുന്നവർ എന്തായാലും ഈ ഹ്രസ്വചിത്രം കണ്ടിരിക്കണം. സമൂഹത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ജാതിയും മതവുമല്ല. പകരം മനുഷ്യത്വ മാത്രമാണ്. ഭൂമിയിൽ ഹിന്ദുവെന്നോ ഇസ്ലമെന്നോ കൃസ്ത്യനെന്നോയില്ല, മനുഷ്യനും മനുഷ്യത്വവുമാത്രമാണുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഇഫ്താർ എന്ന ഹ്രസ്വചിത്രത്തെ കുറിച്ചാണ്.

    ifthar

     അവളുടെ ആ വിളി ഹൃദയം തകർത്തു!! വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു, വീഡിയോ കാണാം അവളുടെ ആ വിളി ഹൃദയം തകർത്തു!! വേദിയിൽ പൊട്ടിക്കരഞ്ഞ് ചിമ്പു, വീഡിയോ കാണാം

    റമദാന്റെ പുണ്യം വിവരിക്കുന്ന ഹ്രസ്വ ചിത്രമാണ് ഇഫ്താർ. സൂര്യേദയം മുതൽ അസ്തമയം അന്നപാനിയങ്ങൾ ഉപേക്ഷിച്ച് ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവന്റെ വിശപ്പു ദാഹവും മനസിലാക്കലാണ് വ്രതം. ഇതു തന്നെയാണ് ഇഫ്താറിന്റേയും പ്രമേയം. ഒറ്റപ്പെട്ട് കഴിയുന്ന ഒരു വൃദ്ധനും ഒരു കുട്ടിയും മനോഹരമായ കോഴിക്കോട് നഗരവുമാണ് ഇഫ്താറിലെ പ്രധാന കഥാപാത്രങ്ങൾ. മുതിർന്നവർ തമ്മിൽ മതത്തിന്റെ പേരിൽ അങ്കം വെട്ടുന്നത് കണ്ട് വളരുന്ന ഒരു കുട്ടിയുടെ കുഞ്ഞു മനസിൽ ഉദിക്കുന്ന മനുഷ്യത്വമാണ് ഇഫ്താറിന്റെ ഇതിവൃത്തം. ഇഫ്താർ ഒരു സങ്കൽപ്പിക കഥയല്ല. യഥാർഥ ജീവിതമാണ്. ഇതിലെ കഥാപാത്രങ്ങളുമെല്ലാം നമ്മുടെ തെട്ടടുത്തു തന്നെ ജീവിക്കുന്നവരാണ്.

    അതോര്‍ക്കുമ്പോള്‍ നാണക്കേടില്ല, ഒളിക്കാനും ആഗ്രഹിക്കുന്നില്ല, ആലിയുടെ കുടുംബത്തിലെ കറുത്ത ദിനങ്ങൾഅതോര്‍ക്കുമ്പോള്‍ നാണക്കേടില്ല, ഒളിക്കാനും ആഗ്രഹിക്കുന്നില്ല, ആലിയുടെ കുടുംബത്തിലെ കറുത്ത ദിനങ്ങൾ

    കോഴിക്കോട്ടെ ഒരുപറ്റം യുവാക്കൾ ചേർന്ന് നിർമ്മിച്ച ഇഫ്താർ ഇപ്പോൾ നവമാധ്യമങ്ങളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്ത് വെറും 24 മണിക്കൂറ്‍ മാത്രം പിന്നീടുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ഹ്രസ്വചിത്രത്തെ തേടിയെത്തുന്നത്. മനുഷ്യത്വവും സ്നേഹവും സഹോദര്യവുമാണ് നല്ല ആരോഗ്യകരമായ സമൂഹത്തിന് ആവശ്യം.

    English summary
    malayalam short film iftar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X