വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗവുമായി കുളിസീൻ, ജൂഡ് ആന്തണിയും സ്വാസികയും; ടീസർ പുറത്ത്

മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ ചുവട് വെച്ച താരം പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. പോയ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ശ്രദ്ധക്കപ്പെട്ട റോളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. ഈ വർഷവും മലയാളത്തിലും തമിഴിലുമായി ഒരുപിടി മികച്ച ചിത്രങ്ങളുമായി താരം എത്തുന്നുണ്ട്. സിനിമയിലും പരമ്പരയിലും മാത്രമല്ല ഹ്രസ്വചിത്രങ്ങളിലും താരം സജീവമാണ്. സ്വാസിക നായികയായി എത്തുന്ന ഏറ്റവും പുതിയ ഷോർട്ട് ഫിലിമാണ് മറ്റൊരു കടവ്. ചിത്രത്തിന്റെ ടീസർ പുറത്ത്.

swasika

പ്രശസ്ത ഷോർട്ട് ഫിലിമായ കുളിസീനിന്റെ രണ്ടാം ഭാഗമാണ് മറ്റൊരു കടവ്. രാഹുൽ കെ ഷാജി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രത്തിൽ സ്വാസികയും സംവിധായകൻ ജൂഡ് ആന്റണിയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ അൽത്താഫ് മനാഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

2013 ൽ യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ഷോർട്ട് ഫിലിമാണ് കുളിസീൻ. ആർജെ മാത്തുക്കുട്ടിയും വൈഗയുമായിരുന്നു ഹ്രസ്വചിത്രത്തിലെ പ്രധാന താരങ്ങൾ. ഏഴ് വർഷത്തിന് ശേഷമാണ് ഈ ഷോർട്ട് ഫിലിമിന്റെ രണ്ടാം ഭാഗം എത്തുന്നത്. രാഹുൽ കെ ഷാജി സംവിധാനം ചെയ്യുന് മറ്റൊരു കടവിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത് സുമേഷ് മധുവാണ്. ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം,സംഗീതം രാഹുൽ രാജ്. അടുത്ത മാസം ചിത്രം പുറത്തിറങ്ങും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X