twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തും ധൈര്യത്തോടെ നേരിടണം; പെണ്‍കുട്ടികള്‍ക്കുള്ള സന്ദേശവുമായി മീനാക്ഷിയുടെ ഇരായനം ശ്രദ്ധേയമാകുന്നു

    |

    മീനാക്ഷിയെ കേന്ദ്രകഥാപാത്രമാക്കി വിനോദ് കറ്റാനം നിര്‍മ്മിച്ച് രാജേഷ് അമനകര സംവിധാനം ചെയ്ത ഇരായനം എന്ന ഹ്രസ്വചിത്രം യൂട്യൂബിലൂടെ റിലീസ് ചെയ്തു. വി കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷിയോടൊപ്പം മനോജ് പണിക്കര്‍, ഡെന്നി ഫിലിപ്, സൂസന്‍ മനോജ്, സിനി ചന്ദ്രബോസ് , വേണി ചന്ദ്രബോസ്, വിനായക ചന്ദ്ര, അര്‍ജുന്‍ ബാബു, മനോജ്, പ്രദീപ് നായര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

    meenakshi

    പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബിജു ജി കൃഷ്ണന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചാനല്‍ ക്യാമറാമാനായ ഹരീഷ് ആര്‍ കൃഷ്ണ ഈ ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ജിന്‍സ് ഗോപിനാഥ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡെന്നി പുളിക്കന്‍, എഡിറ്റിംഗ് - അനന്തു എസ് വിജയ്, മിക്‌സിങ് - ബിബിന്‍ ജോസ് ജോര്‍ജ്, സ്പെഷ്യല്‍ താങ്ക്‌സ് - റെജി രാമപുരം.

    പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാതെ വരുമ്പോള്‍ സമൂഹത്തിന് മുന്നില്‍ അതിജീവിക്കാനുള്ള കരുത്ത് പകര്‍ന്നാണ് ഇരയാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജീവിതത്തില്‍ എന്തിനെയും ധൈര്യത്തോടെ നേരിടണം എന്നു പെണ്‍കുട്ടികള്‍ക്കുള്ള സന്ദേശവുമായിട്ടാണ് മീനാക്ഷിയുടെ ഇരായനം ഒരുക്കിയത്.

    Recommended Video

    മമ്മൂക്ക എന്ന അത്ഭുതം..എല്ലാം അദ്ദേഹം കേൾക്കുന്നുണ്ട് | Filmibeat Malayalam

    ഇരയാനം കാണാം

    English summary
    Meenakshi Starrer Irayanam Short Film Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X