തൃശൂർകാർക്കതൊരു വികാരമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും! "മ്മ്ടെ രാഗം'', ഹ്രസ്വചിത്രം കാണാം
ത്രിശ്ശൂർകാർക്കതൊരു വികാരമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും, "മ്മ്ടെ രാഗം"ഷോർട്ട് ഫിലിം
തൃശ്ശൂർക്കാർക്ക് പുരം പോലെ ആവേശമാണ് അവിടെത്തെ രംഗം തിയേറ്ററും. ഒരുകാലത്ത് തൃശൂരിലെ എല്ലാ ഗഡികളുടേയും പൂരപ്പരമ്പായിരുന്നു രാഗം തിയേറ്റർ.അവിടെ ജനിച്ചു വളർന്ന ഓരോ സിനിമ പ്രേമികൾക്കും പറയാനുണ്ടാകും പല അനുഭവങ്ങൾ. കൂടാതെ രാഗത്തിന്റെ ഒരോ കോണിനെ കുറിച്ചു ഇവർക്ക് പറയാനുണ്ടാകും ഒരായിരം കഥകൾ. ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗമാകുന്നത് മ്മ്ടെ രാഗം എന്ന ഹ്രസ്വ ചിത്രമാണ്. ബാഡ്സ് എന്റര്‍ടെയ്‌ന്മെന്റ്സിന്റെ ബാനറില്‍ പാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ഇന്ന് യൂട്യൂബിൽ ഹിറ്റാണ്.

ഇക്കുറി തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ശിവസുന്ദരൻ എത്തുന്നില്ല എന്ന രണ്ട് സുഹൃത്തുക്കളുടെ ചർച്ചയിലൂടെയാണ് ഹ്രസ്വ ചിത്രം ആരംഭിക്കുന്നത്. തിരുവമ്പാടി ശിവസുന്ദരൻ അടുത്തിടെ ചരിഞ്ഞെന്നുള്ള വാർത്ത വേദനയാണെങ്കിലും ഇതിനൊരു ആശ്വസം രാഗം വീണ്ടും തുറക്കുന്നവെന്നുളളതാണെന്നുള്ള സുഹൃത്തുക്കളുടെ സംഭാഷണം പ്രേക്ഷകരെ ഒരു നിമഷം പൂരക്കാഴ്ചകളിലേയ്ക്കും രാഗത്തിന്റെ ഓർമ്മകളിലേയ്ക്കും ഒരേസമയം കൊണ്ടു പോകുന്നുണ്ട്. പിന്നീട് തൃശ്ശൂർക്കാരുടെ അഹങ്കാരമായിരുന്ന രാഗം തീയേറ്റർ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതും തങ്ങൾക്കുണ്ടായ അനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. രാഗത്തോടുള്ള തൃശ്ശൂർക്കാരന്റെ ആവേശവും സ്നേഹവും ആ ചെറുപ്പക്കാരുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രമായിരുന്നു രാഗത്തിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങൾ രാഗത്തിലെത്തിയിരുന്നു. ഇപ്പോൾ വീണ്ടും രാഗം പ്രവർത്തനം ആരംഭിക്കുകയാണ്. "ജോർജേട്ടൻസ് രാഗം " ത്രിശ്ശൂർകാർക്കതൊരു വികാരമാണ് അന്നും ഇന്നും ഇനിയങ്ങോട്ടും, "മ്മ്ടെ രാഗം"ഷോർട്ട് ഫിലിം എന്ന ടാഗ് ലയനും ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
വീഡിയോ കാണാം


Click it and Unblock the Notifications