മൂകാംബിയിലേക്കുള്ള യാത്രയിലെ ചില കാഴ്ചകൾ! വിശ്വസിക്കപ്പെടുന്നവൻ, കാണൂ
മൂകാംബിയിലേക്കുള്ള യാത്രയിൽ നമ്മൾ കാണുന്ന ചില കാഴ്ചകൾ നമ്മുടെ മനസ്സിൽ ഇങ്ങനെ മായാതെ നിൽക്കും.തിരക്കഥയൊരുക്കാതെ സംഭാഷണം എഴുതിവയ്ക്കാതെ, വലിയ ആൾ ബഹളമോ മുന്നൊരുക്കങ്ങളോ ഇല്ലാതെ ഒരു യാത്ര വിവരണം.
മൂകാംബികയിലേക്കു പോകുന്ന ഒരു യാത്ര വിവരണം പുതിയ ട്രാവെൽഫിലിം എന്ന ആശയത്തിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മുന്നൊരുക്കങ്ങൾ ഇല്ലാത്തതിനാൽ സാധരണ കുഞ്ഞു സിനിമകളിലോ യാത്ര വിവരണത്തിലോ കാണുന്ന രീതിയിലുള്ള പല ചിത്രീകരണ രീതികളും ഇതിൽ കാണില്ല .. കുറെ വിഷുവൽസ് കൂട്ടി ഇണക്കി അവസാനം ഒരു ചെറിയ കഥാംശം ഇതിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട് .

രണ്ടു സുഹൃത്തുക്കൾ മൂകാംബികയിലേക്ക് യാത്രയാകുന്നു. പോകുന്ന വഴികൾ ഒരു മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നു. ലൈറ്റിംഗ്, മറ്റു ക്യാമറകൾ, സാങ്കേതികവിദ്യകൾ ഒന്നുമില്ലാതെ ആ യാത്രകളെ മനോഹരമായി ഒപ്പിയെടുക്കുന്നു. അങ്ങനെ ആദ്യമായി ട്രാവൽ ഫിലിം കാറ്റഗറിയിൽ ഒരു കുഞ്ഞു സിനിമ പിറവിയെടുക്കുന്നു.
മൂകാംബികയിലേക്ക് പോയിട്ടുള്ള ഏവർക്കും ഈ വഴികളും യാത്രയും സുപരിചിതമാണെങ്കിലും നിങ്ങൾ കാണാതെ പോയത് എന്തോ ചിലതൊക്കെ "വിശ്വസിക്കപ്പെടുന്നവൻ" എന്ന ഈ യാത്രാവിവരണത്തിലുണ്ട് ,വിശ്വസിക്കപെടുന്നവന്റെ കാഴ്ചകളും ഉൾകാഴ്ചകളും മറ്റുള്ളവർക്ക് ചിലപ്പോ അത് ഒരു തോന്നലുകൾ മാത്രാമാണോ എന്ന് ഈ യാത്രാവിവരണം കണ്ടു കഴിയുമ്പോൾ തോന്നാം. ഈ യാത്രയിലുടനീളം പ്രധാന കഥാപാത്രമായി വന്നത് കൗമുദി ടിവിയിലെ മഹാഗുരു എന്ന മെഗാ പരമ്പരയിലെ ബോധാനന്ദ സ്വാമി ആയി പ്രധാന വേഷം അവതരിപ്പിച്ച രമേശ് മകയിരം ആണ്. നിരവധി ചെറു ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള രമേശ് മകയിരം എഴുത്തുകാരനായും ചലച്ചിത്ര പ്രവർത്തകനായും അദ്ദേഹം മലയാളികൾക്കിടയിൽ സുപരിചിതനാണ്.
വിശ്വസിക്കപ്പെടുന്നവൻ ചെറിയ ഒരു മിത്താണ്. വലിയ അവകാശവാദങ്ങളൊന്നും ഇല്ലാത്ത ഈ യാത്രാ അനുഭവ ചിത്രം പശ്ചാത്തലസംഗീതം , ശബ്ദമിശ്രണം ഒന്നുമില്ലാതെ സ്വാഭാവികത നിലനിർത്തി എന്നുള്ളത് ഈ ചിത്രത്തിന്റെ വിജയമാണ്.എഡിറ്റിംഗിൽ റഷിനും, പോസ്റ്റർ ഡിസൈൻരംഗത്തു സന്ദീപ് ശശികുമാറും ഒപ്പമുണ്ട്. യാത്ര തുടങ്ങിയപ്പോൾ തോന്നിയ ഈ ആശയം ഛായാഗ്രഹണം ചെയ്ത് ആവിഷ്കരിച്ചു യാഥാർഥ്യമാക്കിയത് ഹാൻഡ് ഹെൽഡ് അമേച്ചർ ഫിലിമ്സിന്റെ ബാനറിൽ കൊട്ടാരക്കര സ്വദേശി ഷാജി എ ജോണാണ്.


Click it and Unblock the Notifications











