twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    my road: ചെറിയ പ്രശ്നങ്ങൾ അവസാനിക്കുന്നത് വൻ ദുരന്തത്തിലായിരിക്കും!! മൈ റോഡ് കാണാം...

    റോഡില്‍വച്ച് ഒരു കാര്‍ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലുണ്ടാവുന്ന തര്‍ക്കവും അതൊരു ദുരന്തത്തിലെത്തുന്നതുമാണ് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള മൈ റോഡ്

    |

    ചെറിയ പ്രശ്നങ്ങൾ വൻ ദുരന്തത്തിൽ അവസാനിക്കുന്നു എന്നുള്ളതിന്റെ ഒരു ദൃശ്യവിഷ്കാരമാണ് മൈ റോഡ് എന്ന ഷോർട്ട്ഫിലിം. ചെറിയ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തുന്ന ദുരന്തങ്ങളും, സംഭവത്തിന്റെ സത്യാവസ്ഥയറിയാതെ അതിനെ വ്യഖ്യാനിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് ഈ ഷോർട്ട് ഫിലിമിലൂടെ പറയുന്നത്. ഒരുനിമിഷത്തെ വികാരവിക്ഷോഭത്താല്‍ വിവേചനബുദ്ധിയും മനുഷ്യത്വവും മറന്നു പോകുമ്പോഴുണ്ടാവുന്ന ദുരന്തത്തിന്റെ ഒരു ദൃഷ്ടാന്തമായിട്ടാണ് സംവിധായകനായ സന്തോഷ് വള്ളിക്കോട് ഈ ഹൃസ്വചിത്രംഅവതരിപ്പിക്കുന്നത്‌.

    സത്യത്തിൽ ഈ ഉമ്മച്ചിമാർ ആരാണെന്ന് അറിയാമോ! ഇവർ ഒരു സംഭവമാണ്സത്യത്തിൽ ഈ ഉമ്മച്ചിമാർ ആരാണെന്ന് അറിയാമോ! ഇവർ ഒരു സംഭവമാണ്

    റോഡില്‍വച്ച് ഒരു കാര്‍ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലുണ്ടാവുന്ന തര്‍ക്കവും അതൊരു ദുരന്തത്തിലെത്തുന്നതുമാണ് പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള മൈ റോഡ്. ഓരോവ്യക്തിയും റോഡില്‍ വാഹനവുമായി ഇറങ്ങിയാല്‍ പിന്നെ അവരുടെ സ്വന്തം റോഡാണത്. മറ്റുള്ളവര്‍ക്ക് അവിടെസ്ഥാനമില്ല. അവരെ പരിഗണിക്കുന്നില്ല. മനുഷ്യന്റെ ഈ അടിസ്ഥാന സ്വഭാവമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ലോകത്ത് നടക്കുന്ന ഓരോ കൊലപാതകത്തിനു പിന്നിലും നിസ്സാരമോ ഗൗരവമോ ആയ പ്രശ്‌നങ്ങളുണ്ടാവും. എന്നാല്‍ പിന്നീട് മറ്റുള്ളവര്‍ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ക്ക് ശരിക്കുള്ളസംഭവവുമായി യാതോരു ബന്ധവും ഉണ്ടാവണമെന്നുമില്ല. ഈയൊരു ചിന്തകൂടി കാഴ്ചക്കാരിലേക്ക് പകര്‍ന്നുകൊണ്ടാണ് ഷോര്‍ട്ട്ഫിലിം അവസാനിക്കുന്നത്.

    short film

    സ്വയം മറന്ന് അവർ ഒന്നായി, ശ്രിയയുടേയും ഭർത്താവിന്റേയും സ്നേഹ ചുംബനം, ചിത്രം വൈറൽ...സ്വയം മറന്ന് അവർ ഒന്നായി, ശ്രിയയുടേയും ഭർത്താവിന്റേയും സ്നേഹ ചുംബനം, ചിത്രം വൈറൽ...

    ഫുഡ് ആന്‍ഡ് മൂവിയുടെ ബാനറില്‍ ടി പി ശശിമംഗള നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ വി പി പ്രവീണ്‍കുമാറാണ്. സംഗീതം സാജന്‍ കെ റാം, ആര്‍ട്ട് ദേവപ്രകാശ്. എഡിറ്റിംഗും ഇഫക്റ്റ്‌സും സന്തോഷ് വള്ളിക്കോടാണ്. സിദ്ധാര്‍ത്ഥന്‍, രവി കെ പി, വത്സലന്‍കല്ലായി, ഷിംജിത്ത്, സന്തോഷ് കക്കയം എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

    (ഹ്രസ്വ ചിത്രം കാണാം...)

    English summary
    My Road short film review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X