കേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക് വീട് വാടകയ്ക്ക് കൊടുക്കുന്നില്ല! കാരണം ആര്‍ത്തവം? വീഡിയോ വൈറല്‍
കിളി പോയി- മലയാളം വെബ് സീരിസ് ആന്‍ഡ് ഷോ എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഹ്രസ്വചിത്രം തരംഗമാവുകയാണ്. പെണ്‍കുട്ടികള്‍ക്ക് കേരളത്തില്‍ വീട് വാടകയ്ക്ക് നല്‍കുന്നില്ലെന്ന് ചൂണ്ടി കാണിച്ച് കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. നാല് മണി പൂക്കള്‍ എന്ന പേരിലെത്തുന്ന വെബ് സീരിസിലൂടെ ഇത്തവണ ആര്‍ത്തവത്തെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്.

ഒരു വീട് വാടകയ്ക്ക് എടുത്ത് തമാസിക്കുന്ന നാല് പെണ്‍കുട്ടികളാണ് കഥാപാത്രങ്ങള്‍. ആര്‍ത്തവ സമയത്ത് ഉപയോഗിച്ച പാഡുകള്‍ നശിപ്പിച്ച് കളയാന്‍ പറ്റില്ലെന്നുള്ളതാണ് പ്രധാന വിഷയം. ക്ലോസറ്റിലൂടെ ഒഴുക്കി വിട്ടാല്‍ അത് വലിയ ബ്ലോക്കായി മാറുന്നു. പെണ്‍കുട്ടികള്‍ക്ക് വീട് കൊടുത്താല്‍ ഇതാണ് പ്രശ്‌നമെന്നും അതിനാല്‍ വീട് ഒഴിയണമെന്ന ആവശ്യവുമായിട്ടാണ് ഹൗസ് ഓണര്‍ നില്‍ക്കുന്നത്. ബ്ലോക്ക് ആയ മാന്‍ഹോള്‍ വൃത്തിയാക്കിയതിന് ഭീമമായ തുക വാങ്ങി ഹൗസ് ഓണര്‍ പോവുന്നു.
ആര്‍ത്തവം അശുദ്ധിയാണോ ശുദ്ധമാണോ എന്ന കാര്യത്തെ കുറിച്ച് വലിയ ചര്‍ച്ച നടക്കുന്ന കാലമാണിത്. അക്കാര്യം ചൂണ്ടി കാണിച്ച് കൊണ്ടാണ് ഇത്തവണ നാല് മണി പൂക്കള്‍ എത്തിയിരിക്കുന്നത്. ആര്‍ത്തവം അശുദ്ധമല്ലെന്നും പ്രത്യുല്‍പാദനത്തിന്റെ ഭാഗമായി സ്ത്രീ ശരീത്ത് നടക്കുന്ന ഏറ്റവും മനോഹരമായ കാര്യമാണെന്നും വീഡിയോയിലൂടെ പറയുകയാണ്. ആര്‍ത്തവ സമയത്തെ പ്രശ്‌നങ്ങളെ കുറിച്ചുമെല്ലാം സംസാരം നടക്കുന്നുണ്ട്.


Click it and Unblock the Notifications











