twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമീണജീവിതങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ തിരിച്ചറിയുന്ന ജോസഫേട്ടന്റെ ചായക്കട, ഹ്രസ്വചിത്രം'ദി ഗെയിം

    |

    റഫീഖ് പട്ടേരി രചനയിൽ നൈഷാബ്. സി ഒരുക്കുന്ന ഹ്രസ്വചിത്രമാണ് ''ദി ഗെയിം'. ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

    ഗ്രാമീണജീവിതങ്ങളുടെ ഉള്‍ത്തുടിപ്പുകള്‍ തിരിച്ചറിയുന്ന ജോസഫേട്ടന്റെ ചായക്കട. പുതിയ തലമുറയിലെ ഹൈടെക്കായ കുട്ടികളും ആഗ്രാമത്തിലുണ്ട്. അവരുടെ ചിന്തകളും പ്രവര്‍ത്തികളും സ്വാഭാവികമായും അല്‍പ്പം ഹൈടെക്ക് തന്നെയാകും. ഇന്റര്‍നെറ്റിന്റെ പരിമിതികളില്ലാത്ത സാധ്യതകള്‍, നന്മ തിന്മകളുടെ സമ്മിശ്ര ലോകമാണ് അവര്‍ക്ക് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്. അവനവന്റെ കഴിവില്‍ വിശ്വാസമുള്ള കുട്ടികള്‍ ഒരുങ്ങുകയാണ് പുതിയ കളിക്കായി.

    the game

    ശിവജി ഗുരുവായൂര്‍, അന്‍ഷാദ് അലി, ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രന്‍, സലാം മലയംകുളത്തില്‍, ജാന്‍ തൃപ്രയാര്‍, അര്‍ജുന്‍ ഇരിങ്ങാലക്കുട, ചാള്‍സ് എറണാകുളം, മിഥിലാജ് മൂന്നാര്‍, സുഫിയാന്‍ മാറഞ്ചേരി, നൗഷാദ്, ഇസ്‌റ, നേഹ, ഇന്‍ഷ എന്നിവരഭിനയിക്കുന്നു.

    പ്രശസ്ത ചലച്ചിത്ര നടന്മാരും തിരക്കഥാകൃത്തുക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങിയവരുടെ എഫ്.ബി പേജുകളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ റിലീസ്, ഫ്‌ളവേഴ്‌സ് ടീവി, കോമഡി ഉത്സവം ആര്‍ട്ടിസ്റ്റ് അന്‍ഷാദ് അലിയുടെ ഫേസ്ബുക്ക് വഴിയും ചിത്രത്തിന്റെ റിലീസ്, പ്രശസ്തതാരം ആസിഫ് അലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരുടെ എഫ് ബി പേജുകളിലൂടെയുമായിരുന്നു.

    എം.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളിയാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ, സംഭാഷണം - റഫീഖ് പട്ടേരി, കഥാതന്തു - നിഷാദ്. എം.കെ, ഛായാഗ്രഹണം - ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് - താഹിര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റഫീഖ്. എം, പശ്ചാത്തലസംഗീതം - എം.ടി. ശ്രുതികാന്ത്, ശബ്ദലേഖനം - ആദിസ്‌നേവ്, റിക്കോര്‍ഡിസ്റ്റ് - റിച്ചാര്‍ഡ് അന്തിക്കാട്, സ്റ്റുഡിയോ - ചേതന മീഡിയ തൃശൂര്‍, അസി. ക്യാമറാമാന്‍ - ആസാദ്, വി.എഫ്.എക്‌സ് - അനീഷ് വന്നേരി (എ.വി. മീഡിയ, ദുബായ്), ചമയം - സുധീര്‍ കൂട്ടായി, സഹസംവിധാനം - റസാഖ് ഡെക്കോറം, സംവിധാന സഹായികള്‍ - ഷെഫീര്‍ വടക്കേക്കാട്, ഷെബി ആമയം, സ്റ്റില്‍സ് - രദുദേവ്, ഡിസൈന്‍സ് - ജംഷീര്‍ യെല്ലോക്യാറ്റ്‌സ്, പിആര്‍ഓ - അജയ് തുണ്ടത്തില്‍.

    Read more about: short film
    English summary
    New Malayalam short Film the Game went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X