ഈ മൂക്കൂത്തി ഒരു സംഭവമാണ്!! പ്രണയത്തിന്റെ മറ്റൊരു തലവുമായി ‘മൂക്കുത്തി, ഏറ്റെടുത്തു സോഷ്യല്‍ മീഡിയ

സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി കൊണ്ടിരിക്കുന്നത് മൂക്കൂത്തി എന്നു പേരുളള ഹ്രസ്വ ചിത്രമാണ്.

ചില ആഭരണങ്ങൽക്ക് പ്രണയവുമായി വളരെ അടുത്ത ബന്ധമാണ്. അവ ധരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം മനസ്സിനേയും ശരീരത്തേയും ഒരു പോലെ സ്വാദീനിക്കും. പെൺകുട്ടികൾക്ക് ഏറെ ഇഷ്ടമുളള ഒരു ആഭരണമാണ് മൂക്കൂത്തി. നല്ല ഗംഭീരം വേദനയാണെന്നറിഞ്ഞിട്ടും ചിലർ കുത്തും. മറ്റു ചിലർ ആഗ്രഹം മനസിൽ കൊണ്ടു നടക്കും. എന്നാൽ സ്വന്തം കാമുകനാണ് മൂക്കൂത്തി ഒരു വീക്ക്നസ്സ് ആണെന്ന് അറിഞ്ഞാൽ പിന്നെ വേദനയോ വിഷമമോ നോക്കാതെ അങ്ങു കുത്തും. ഇവിടേയും ഒരു മൂക്കൂത്തി തന്നെയാണ് പ്രശ്നമായത്. വഴക്ക് ഉണ്ടാകാനും വഴക്ക് തീർക്കാനും മീക്കൂത്തി ബെസ്റ്റാണ്.

mookuthi

ഇപ്പാേൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി കൊണ്ടിരിക്കുന്നത് മൂക്കൂത്തി എന്ന് പേരുളള ഹ്രസ്വ ചിത്രമാണ്. പേര് പോലെ തന്നെ മനോഹരമായ പ്രണയം തന്നെയാണ് ഈ മൂക്കൂത്തിയുടെ പിന്നിലും. അഭിനയ മോഹിയായ യുവാവും വിദ്യാർഥിയായ പെൺകുട്ടിയും തമ്മിലുള്ള പ്രണയവും ഇവർക്കിടയിൽ ഒരു മൂക്കൂത്തി സൃഷ്ടിക്കുന്ന പ്രശ്നമാണ് ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിലൂടെ അഭിനയരംഗത്തെത്തിയ വിനീത് വിശ്വവും ശ്രീ രഞ്ജിനിയുമാണ് മൂക്കൂത്തിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗിരീഷ് എ ഡി ആണ്. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രഹണം. ആനന്ദ് മധുസൂദനന്‍ സംഗീതം. ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗ്. കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ഇതിനോടകം തന്നെ 57,000ല്‍ പരം വ്യൂവേഴ്സിനെയാണ് ലഭിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X