twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങൾക്ക് മാത്രമല്ല ഇവർക്കും ഇവിടെ ജീവിക്കണം!! ''ഞാൻ നന്ദൻ'', ഇവരെ കണ്ടില്ലെന്ന് നടിക്കരുത്

    സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ഭിന്നലംഗക്കാരുടെ പച്ചയായ ജീവിതമാണ് ഹ്രസ്വ ചിത്രത്തിലൂടെ പറയുന്നത്

    |

    സമൂഹത്തിൽ ജീവിക്കാൻ ഒരു കൂട്ടർക്ക് മാത്രമല്ല അവകാശമുള്ളത്. എല്ലാ വിഭാഗത്തിൽപ്പെടുന്ന മനുഷ്യൻമാർക്കും ജന്തുജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട്. ഇന്ന് നമ്മുടെ സമൂഹം ഏറെ പുരോഗമിച്ചിരിക്കുകയാണ്. വിഭ്യാസമ്പന്നരായ ഒരു പുതിയ തലമുറയെയാണ് ഇന്ന് നമ്മുടെ ചുററിനുമുള്ളത്. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ശ്രദ്ധിക്കാതെ പോകുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്. അവഗണനയും മേശമായ നോട്ടവും പെരുമാറ്റവുമായിരിക്കും ഇവർക്ക് സമൂഹത്തിൽ നിന്ന് ലഭിക്കുക.

    njan nadan

     സൗബിൻ സംവിധാനം ചെയ്യും, ആഷിഖ് അബു നിർമ്മിക്കും! സ്ക്രീനിൽ മമ്മൂക്കയും, മാസ് ചിത്രത്തിനായി ആരാധകർ സൗബിൻ സംവിധാനം ചെയ്യും, ആഷിഖ് അബു നിർമ്മിക്കും! സ്ക്രീനിൽ മമ്മൂക്കയും, മാസ് ചിത്രത്തിനായി ആരാധകർ

    സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് '' ഞാൻ നന്ദൻ'' എന്ന ഹ്രസ്വ ചിത്രമാണ്. സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ട്രാൻജെൻഡേഴ്സിന്റെ പച്ചയായ ജീവിതമാണ് ഹ്രസ്വ ചിത്രത്തിലൂടെ പറയുന്നത്. പത്ത് മിനിട്ട് താഴെ ദൈർഘ്യമുളള ഹ്രസ്വ ചിത്രം സമൂഹത്തിനോട് വിളിച്ചു പറയുന്നത് ഈക്കൂട്ടർ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അവരുടെ വേവലാതികളെ കുറിച്ചുമാണ്. സ്ത്രീയ്ക്കും പുരുഷനും മാത്രമല്ല ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ളത്, ഇവർക്കുമുണ്ട് . സമൂഹത്തിൽ ഇവരെ അപശകുനമായി കാണുന്നവർ ഒന്നു മനസിലാക്കുക ഭൂമിയും സമൂഹവും ആരുടേയും സ്വന്തമല്ല. എല്ലാവർക്കും ഇവിടെ തുല്യ അവകാശമാണ്.

     പ്രേക്ഷകരെ ഞെട്ടിച്ച് എമി ജാക്സൺ!! താരം സ്വവർഗ്ഗ അനുരാഗി? ചിത്രം പുറത്ത് പ്രേക്ഷകരെ ഞെട്ടിച്ച് എമി ജാക്സൺ!! താരം സ്വവർഗ്ഗ അനുരാഗി? ചിത്രം പുറത്ത്

    പുരുഷനായി പിറന്ന് സ്ത്രീയായി ഭൂമിയിൽ ജീവിക്കാൻ കൊതിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഹ്രസ്വചിത്രം മുന്നോട്ട് പോകുന്നത്. അവർ സമൂഹത്തിൽ നിന്ന് നേരിടുന്ന പരിഹാസങ്ങളും തുറച്ചു നോട്ടങ്ങളും ഞാൻ നന്ദൻ എന്ന ഹ്രസ്വ ചിത്രത്തിൽ വ്യക്തമായി കാണിക്കുന്നുണ്ട്. പരിഹസിക്കുന്നവർ പരിഹസിച്ചേട്ടോ, തന്റെ ലക്ഷ്യത്തിനായി സമൂഹത്തിനു മുന്നിൽ ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യുന്ന ഒരു ട്രാൻസ് ജെന്റെറിന്റെ ജീവിതകഥയാണ് ഞാൻ നന്ദൻ. ഇതു കേവലം ഒരു കഥ മാത്രമല്ല. നമ്മുടെ ചുറ്റിനും ഇതുപോലെ ഒരാപാട് പേർ ജീവതത്തിനോട് പൊരുതുന്നുണ്ട്. ഫ്‌ളവേഴ്‌സ് അക്കാദമിയിലെ ആദ്യ ബാച്ചാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.ഫ്‌ളവേഴ്‌സ് അക്കാദമിയിലെ തന്നെ അമല്‍ മാത്യു തോമസാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അമലി രാഖ് എന്ന എഞ്ചിനിയറിങ് വിദ്യാർഥിയാണ് ഞാൻ നന്ദനിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീബുദ്ധ കോളേജ് ഒഫ് എഞ്ചിനിയറിങ്ങിലെ രണ്ടാം വർഷ വിദ്യാർഥിയാണ് അമലി രാഖ്.

    English summary
    malaylam super hit short film Njan Nandan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X