ലിനി നഴ്‌സിന്റെ ഓര്‍മ്മകളുമായൊരു ഷോര്‍ട്ട് ഫിലിം! കണ്ണും മനസ്സും നിറച്ച് ഔര്‍ ലിനി! കാണൂ!
ഭൂമിയിലെ മാലാഖമാരായാണ് നഴ്‌സുമാരെ വിശേഷിപ്പിക്കാറുള്ളത്. ഏത് വേദനയിലും ആശ്വാസം പകരാന്‍ അവര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയാണ് നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. സ്വന്തം കാര്യങ്ങള്‍ പോലും മാറ്റിവെച്ചാണ് ഓരോ നഴ്‌സുമാരും ഡ്യൂട്ടി ചെയ്യുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്തൊരു വൈറസ് ഭീതിയില്‍ പേരാമ്പ്രയും കേരളവും ഒന്നാകെ വിറുങ്ങലിച്ച് നിന്നൊരു സമയമുണ്ടായിരുന്നു. നിപ്പ ബാധിച്ചയാളെ പരിചരിച്ച് ഒടുവില്‍ അതേ വൈറസിനാല്‍ത്തന്നെ ജീവന്‍ നഷ്ടമായ ലിനിയെന്ന മാലാഖയെ മറക്കാന്‍ നമുക്ക് കഴിയില്ല.
പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു ലിനി. നിപ്പ ബാധിച്ചെത്തിയ മുഹമ്മദ് സാബിത്തിനെ പരിചരിച്ചത് ലിനിയായിരുന്നു. ലിനിയുടെ വിയോഗത്തില്‍ ഇന്നും വേദനിക്കുന്നവരാണ് നമ്മള്‍. അവരുടെ കുടുംബത്തിന് മാത്രമല്ല കേരളത്തെ ഒന്നടങ്കം വേദനിപ്പിച്ചൊരു വിയോഗം കൂടിയായിരുന്നു അത്. ജോലിയോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയ ആ മാലഖയ്ക്കുള്ള ആദരവുമായെത്തിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. ഔര്‍ ലിനി എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട് ഫിലിം കഴിഞ്ഞ ദിവസമായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

മനസ്സിലേക്ക് നനുത്ത ഒരു നോവ് സമ്മാനിച്ചാണ് ഈ ഹ്രസ്വചിത്രം തീരുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദത്തിലൂടെയുള്ള വിവരണവും മനോഹരമായ വിഷ്വല്‍സും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഗാനശകലവും പ്രേക്ഷക മനസ്സില്‍ നൊമ്പരമായി നിറയുകയാണ്. റെമിന്‍സ് ലാല്‍ സിപിയാണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. റെമിന്‍സ് ലാല്‍ സിപിയും വൈശാഖന്‍ എംകെയും ചേര്‍ന്നാണ് കഥയൊരുക്കിയത്. തിരക്കഥ സംഭാഷണം റെമിന്‍സ് ലാല്‍ സിപി, അനുരാഗ് എംകെ, രഞ്ജിത്ത് ഇയ്യാട്, പ്രതീക് കെപി എന്നിവര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മ്മിച്ചത്. ഡിഒപി ഉല്ലാസ് കെ ഉണ്ണി, സംഗീതം വൈഷ്ണവ് എകെ, ഗായകര്‍ അനഘ സിപി, വൈഷ്ണവ് എകെ, അസോസിയേറ്റ് ഡയറക്ടര്‍ സായൂജ് വിജയ്.


Click it and Unblock the Notifications