partager:സാഹചര്യങ്ങളാണ് മനുഷ്യനെ മാറ്റി ചിന്തിപ്പിക്കുന്നത്' പാര്‍തെഷെ', കണ്ടിരിക്കണം ഈ ഹ്രസ്വചിത്രം
അനാവശ്യ സംഭഷണമോ സന്ദഭത്തിനു ചേരാത്ത ചളി ഡയലോഗുകളെ പാർട്ടേജറിൽ ഇല്ല.
ചില ഹ്രസ്വചിത്രങ്ങൾ നമ്മുടെ മനസിൽ ആഴത്തിൽ പതിയും . അതിലെ അഭിനേതക്കളുടെ ചെറിയ ചെറിയ ചലനങ്ങൾ മുതൽ പശ്ചാത്തലത്തിൽ മുഴങ്ങുന്ന ശബ്ദങ്ങൾ വരെ ഒരുപാട് കാര്യങ്ങൾ നിശബ്ദമായി പങ്കുവെയ്ക്കും. അത് ഒരു പ്രേക്ഷകന് കൃത്യമായി മനസിലാകുമ്പോഴാണ് ഒരു ഷേർട്ട് ഫിലിം വിജയിക്കുന്നത്. ദിനം പ്രതി അനേകം ഹ്രസ്വചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. അതിൽ സമകാലിക പ്രസ്കതിയുളള വിഷത്തിൽ പിറക്കുന്ന ഹ്രസ്വചിത്രങ്ങൾ വളറെ വിരളമാണ്. അത്തരത്തിലുള്ള ഒരു ഹ്രസ്വചിത്രമാണ് പാര്‍തെഷെ.
എളുപ്പ മാർഗത്തിൽ പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം പേരും. പൈസയുണ്ടാക്കാൻ വേണ്ടി കുഴൽപ്പണ മാഫിയയുടെ കൈകളിൽ എത്തുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയാണ് പാര്‍തെഷെ പറയുന്നത്. പണമുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ ഉറ്റ സുഹൃത്ത് മുരുകന്റെ ജീവൻ നഷ്ടമാകുന്നതും ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തമായി മരുകന്റെ കുടുംബത്തെ അന്വേഷിച്ചു പോകുന്ന രണ്ട് സുഹൃത്തുക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

അധികം സംഭഷണമോ വലിച്ച് നീട്ടാത്ത് ഡയലോഗുകളെ ഹ്രസ്വചിത്രത്തിലില്ല. ഇതാണ് പാര്‍തെഷിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇടയിൽ കടന്നു വരുന്ന നാലുവരി തമിഴ് ആ ഗാനം പാർട്ടേജിന്റെ സൗന്ദര്യം കൂട്ടുന്നു. ആ യുവാക്കൾ അനുഭവിക്കുന്ന മാനസിക ദുഃഖം ആ നാലു വരികളിൽ നിന്ന് പ്രേക്ഷകർക്ക് ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്. പാര്‍തെഷിന്റെ സൗന്ദര്യം കൂട്ടുന്നത് അതിൽ പകർത്തിയിരിക്കുന്ന ദൃശ്യങ്ങളാണ്. ദൃശ്യങ്ങളാണ് പല ഭാഗങ്ങളിലും കഥ പറഞ്ഞിരിക്കുന്നത്.
റിയാസ് മുഹമ്മദിന്റെ തിരക്കഥയിൽ വാസീം മുഹമ്മദാണ് പാർട്ടേജ് സംവിധാനം ചെയ്തിരിക്കുന്നത്. വസീം തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതും. എഡിറ്റിങ് ആസിഫ് പാവ്, സംഗീതം സലിൽ സുരേന്ദ്രൻ, കാലികുപ്പി മൂവിയുടെ ബാനറിൽ ജെസീം ജബ്ബർ, നബീൽ അഷറഫ്, ജസീൽ അഷറഫ്, റെൻസ് മുഹമ്മദ്, ഷെപീഷ് അബുബക്കർ, ഫസലും റഹ്മാൻ എന്നീവർ ചേർന്നാണ് .കേരളത്തിലും തമിഴ്നാട്ടിലുമായിട്ടാണ് പാര്‍തെഷെ ചിത്രീകരിച്ചിരിക്കുന്നത്.
ഹ്രസ്വ ചിത്രം കാണം


Click it and Unblock the Notifications