'എന്നെ തൊടാന്‍ എന്റെ സമ്മതം വേണം', നടി രമ്യ നമ്പീശന്റെ 'അണ്‍ഹൈഡ്' പുറത്ത് വന്നു!
നടി രമ്യ നമ്പീശന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ഹ്രസ്യചിത്രത്തെ കുറിച്ച് അടുത്തിടെയാണ് പുറംലോകം അറിയുന്നത്. അണ്‍ഹൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തന്നെ പുറത്ത് വരുമെന്ന കാര്യം നടി തന്നെ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഹ്രസ്യചിത്രം പുറത്ത് വന്നിരിക്കുകയാണ്. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ പേജുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
സമൂഹത്തില്‍ സത്രീകള്‍ നേരിടുന്ന ചില പ്രതിസന്ധിയെ കുറിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വസ്ത്രത്തിന്റെ പേരില്‍ നേരിടുന്ന, ലൈംഗികതയുടെ പേരില്‍ തുടങ്ങി ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതമായ പ്രശ്‌നങ്ങളെ കുറിച്ചാണ് രമ്യ പറയുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും രമ്യ തന്നെയാണ്.

രമ്യയുടെ സഹോദരനായ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു യൂട്യൂബ് ചാനല്‍ അടുത്തിടെ രമ്യ നമ്പീശന്‍ തുടങ്ങിയിരുന്നു. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന പേരിലുള്ള ചാനല്‍ അതിവേഗമാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായത്. ഈ ചാനലിലും അണ്‍ഹൈഡ് റിലീസ് ചെയ്തിരുന്നു. നല്ല പ്രതികരണമാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്.
നടിയും ഗായികയുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണെങ്കിലും മലയാളത്തില്‍ അത്ര സജീവമല്ല രമ്യ നമ്പീശന്‍. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വൈറസില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അവസാനം കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തിയ അഞ്ചാം പാതിര യിലും നല്ലൊരു റോളിലെത്തി രമ്യ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.
ഹ്രസ്യചിത്രം കാണാം


Click it and Unblock the Notifications











