twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോലിത്തിരക്ക് കുടംബ ജീവിതത്തെ ബാധിക്കുമ്പോൾ, ഹ്രസ്വചിത്രം രണ്ടാം പ്രതി ...

    |

    അച്ചു ആമി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡി.വി. മനോജ് നിര്‍മ്മാണവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ഹ്രസ്വചിത്രം ''രണ്ടാംപ്രതി'' സതീഷ്ബാബു സംവിധാനം ചെയ്യുന്നു. സര്‍ക്കാർ ഉദ്യോഗസ്ഥനായ വേണുഗോപാല്‍ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സര്‍ക്കാർ ഉദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്.

    Randaamprathi

    ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരേയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളില്‍ താളം തെറ്റാന്‍ തുടങ്ങുമ്പോഴാണ്, വീട്ടില്‍ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്. പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞ ദിവസം കൊണ്ട് ആ വീടിനെ സ്‌നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികള്‍ക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയും ആയി സുഭദ്രാദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂര്‍വ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മര്‍ദ്ദത്തിലേക്ക് വീഴുന്നു.....

    അച്ചു ആമി പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഡി.വി. മനോജാണ് ചിത്രം നിർമ്മിക്കുന്നത്. സതീഷ് ബാബാണ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രത്തിൽ കൃഷ്ണശ്രീ, ജഗന്‍നാഥ്, അരുണ്‍നാഥ് ഗോപി, സതീഷ് മണക്കാട്, ഗൗരീകൃഷ്ണ,രാജേഷ് അഴീക്കോടന്‍, വിജയകുമാരി, സിജി പ്രദീപ്, ഹരിദാസ് എം.കെ, എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

    രചന - ബിനുലാല്‍ ഉണ്ണി, ഛായാഗ്രഹണം - രാമനുണ്ണി, എഡിറ്റിംഗ് - മുഹമ്മദ്, പ്രൊ: കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, കല - ഷിബുരാജ് എസ്.കെ, വസ്ത്രാലങ്കാരം - മിനിജയന്‍, ചമയം - രാജേഷ്‌രവി, ആര്യനാട് മനോജ്, സഹസംവിധാനം - വിനീത് അനില്‍, സംവിധാന സഹായികള്‍ - അച്ചു, സനു, ശരത്ബാബു, സ്റ്റില്‍സ് - രോഹിത്മാധവ്, പ്രൊഡക്ഷന്‍ - കെ.കെ. പ്രൊഡക്ഷന്‍സ്, യൂണിറ്റ് - എം.എം. വിഷന്‍, പി ആര്‍ ഓ - അജയ്തുണ്ടത്തില്‍.

    Read more about: short film
    English summary
    Randaamprathi Shortfilm went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X