ഇവർ പ്രണയിക്കട്ടെ!! സ്വവര്‍ഗാനുരാഗം കഥപറയുമ്പോള്‍... 'ഇവിടെ', ഹ്രസ്വചിത്രം കാണാം..

ഒരു സ്വവർഗാനുരാഗിയായി പെൺകുട്ടിയുടെ കഥയാണ് ഇവിടെ ചർച്ച ചെയ്യുന്നത്

സ്വവർഗാനുരാഗത്തിന്റേയും ലൈംഗികതയുടേയും കഥ പറയുന്ന ചിത്രങ്ങളോ ഹ്രസ്വചിത്രങ്ങളോ നമ്മുടെ മലയാളത്തിൽ അധികം കാണാൻ സാധിക്കാറില്ല. അതേസമയം അത്തരത്തിലുളള അന്യഭാഷ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും കേരളത്തിൽ ശ്രദ്ധനേടാറുമുണ്ട്. സ്വവർഗാനുരാഗം സുപ്രീംകോടതി നിയമവിധേയമാകുമ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ഇവിടെ എന്ന ഹ്രസ്വചിത്രം.

ivide

ഒരു സ്വവർഗാനുരാഗിയായി പെൺകുട്ടിയുടെ കഥയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. തന്റെ പെൺസുഹൃത്തിനോട് തന്റെ ജീവിത സത്യത്തിനെ കുറിച്ച് പറയുന്നതും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ജോ ആമി എന്ന സുഹൃത്തുക്കളുടെ കഥയാണ് ഇവിടെ. ദീപ എസ്തറാണ് ജോ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ആമിയായി മിഥുലയും. ദീപ സ്വവർഗനുരാഗിയായ ജോയ എന്ന കഥാപാത്രത്തെ അതിന്റേതായ തന്മയത്തേടുകൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉള്ളിലുണ്ടാകുന്ന വികാരങ്ങൾ വളരെ കൃത്യമായി തന്നെ പ്രേക്ഷകരിലും എത്തിക്കാൻ ദീപയ്ക്ക് കഴഞ്ഞിട്ടുണ്ട്. സ്വർഗാനുരാഗികളെ ഒറ്റപ്പെടുത്തി അവർക്ക് ഭ്രഷ്ട്ട് കൽപ്പിക്കുന്ന സമൂഹം കണ്ടിരിക്കേണ്ട ഒരു ഹ്രസ്വചിത്രമാണ് ഇവിടെ.

രേഷ്മ ശിവകുമാറാണ് ഹ്രസ്വചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ജിതേഷാണ് ഇവിടേയ്ക്ക് വേണ്ടി ക്യാമ ചലിപ്പിച്ചിരിക്കുന്നത്. ശ്രീകുട്ടൻ വിവിയാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.ഡൽഹി രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്ക് ചിത്രം പരിഗണിക്കപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X