'നിങ്ങള്‍ക്കുമുണ്ടാവില്ലേ തിരിച്ചറിയപ്പെടാതെ പോയ ഒരു പ്രണയമെങ്കിലും': സോള്‍മേറ്റ് ശ്രദ്ധേയമാവുന്നു

By Ajmal MK

ജീവിതത്തിൽ ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയാതെ പോയ ഒരു നഷ്ട പ്രണയം എങ്കിലും ഉള്ളവർ ആയിരിക്കും നമ്മൾ എല്ലാം. പാതിവഴിയില്‍ മുറിഞ്ഞ് പോയ ആ പ്രണയം ഓർത്തുള്ള ജീവിതത്തിനു ഇടയിൽ തനിക്ക് അടുത്തുള്ള ഇഷ്ടങ്ങള്‍ തിരിച്ചറിയാനും പലര്‍ക്കും കഴിയാറില്ല. അല്ലെങ്കില്‍ പലപ്പോഴും അതിന് ശ്രമിക്കാറില്ല.... എന്നാല്‍, ആ ഇഷ്ടങ്ങള്‍ തിരിച്ചറിയാന്‍ സമയം കണ്ടെത്തിയാല്‍ മികച്ചൊരു തുടക്കമാവും ജീവിതത്തില്‍ ലഭിക്കുക.

അത്തരമൊരു കഥ പറയുന്ന കിടിലന്‍ ഷോര്‍ട്ട് ഫിലിമാണ് സില്ലിമങ്ക് സ്റ്റുഡിയോ അണിയിച്ചൊരുക്കിയിയ 'സോള്‍മേറ്റ്'. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥകൃത്തുക്കളിൽ ഒരാൾ ആയ ബിബിൻ മോഹന്റെ രചനയിൽ സാരംഗ് വി ശങ്കര്‍ ആണ് സോൾമേറ്റ്‌ സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം കൊണ്ട് തന്നെ ഈ ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

soulmate

റിലീസ് ചെയ്തു നാലാം ദിവസം തന്നെ പത്തു ലക്ഷത്തിലേറെ കാഴ്ചക്കാരിലേക്ക് എത്തിയ സോൾമേറ്റ് മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഭാവന, സുരേഷ് ഗോപി, ആന്റണി പെപ്പെ, രമ്യ നമ്പീശന്‍ , ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ 'സോള്‍മേറ്റ്' ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇതിനോടകം തന്നെ പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടാന്‍ കഴിഞ്ഞ ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയം സോഷ്യല്‍ മീഡിയയിലും ചർച്ചാ വിഷയമായി മാറി. 'സോള്‍മേറ്റ്' മുന്നോട്ട് വെക്കുന്ന പ്രമേയം പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതും ആ വിഷയത്തില്‍ ചർച്ചകള്‍ നടക്കുന്നു എന്നതും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് തിരക്കഥാകൃത്ത് ബിബിന്‍ മോഹനന്‍ ഫില്‍മി ബീറ്റ് മലയാളത്തോട് വ്യക്തമാക്കി

പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും വേണ്ടിയാണ് ഈ ഹ്രസ്വചിത്രം അണിയറ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ 'സാന്ത്വനം' സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പരിചിതനായ സജിനാണ് സോള്‍മേറ്റിലെ നായകന്‍. നായിക മരിയ പ്രിന്‍സ്. സഞ്ജയ് റെഡ്ഡി & അനില്‍ പല്ലാലയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ദാസ് , ക്യാമറ ഹിമൽ, എഡിറ്റർ അഭിരാജ് .

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam

ഷോര്‍ട്ട് ഫിലിം കാണാം

More from Filmibeat

Read more about: short film Santhwanam love
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X