അവതരണ മികവില്‍ ശ്രദ്ധനേടി 'ഗ്രീന്‍ ഗ്രാസ്'

ലോകമെങ്ങും കൊവിഡ് ഭീതി നാശം വിതയ്ക്കുകയാണ്. ബിസിനസുകള്‍ തകര്‍ന്നു. ജനജീവിതം വഴിമുട്ടി. വലിയ പ്രതീക്ഷയോടെ പഠിച്ചിറങ്ങിയ യുവജനതയ്ക്ക് ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെടുന്ന ഭീകരാവസ്ഥ. കൊവിഡ് കാലത്ത് യുവതലമുറയുടെ ഇതേ നിസഹായവസ്ഥ പകര്‍ത്തുകയാണ് പുതിയ ഹ്രസ്വചിത്രം 'ഗ്രീന്‍ ഗ്രാസ്'.

Short Film Green Grass Directed By Tony Thomas Is Getting Rave Reviews

മഹാമാരിക്കിടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടപ്പെടലും മനോവ്യവഹാരങ്ങളും ഹ്രസ്വചിത്രം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യുന്നു. അതിജീവനത്തിനായി എന്തുമാര്‍ഗവും തിരഞ്ഞെടുക്കുന്ന യുവതലമുറയുടെ പ്രവണതയെയും 'ഗ്രീന്‍ ഗ്രാസ്' വരച്ചുകാട്ടുന്നുണ്ട്. 19 മിനിറ്റാണ് ഹ്രസ്വചിത്രത്തിന് ദൈര്‍ഘ്യം. 'വീ ബ്ലീഡ് സിനിമാസിന്റെ' ബാനറില്‍ ടോണി തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം മികച്ച പ്രതികരണം നേടിക്കഴിഞ്ഞു.

സമകാലിക സങ്കല്‍പ്പങ്ങള്‍ തിരുത്തി പൂര്‍ണമായും മൊബൈല്‍ ഫോണിലാണ് ഗ്രീന്‍ ഗ്രാസിന്റെ ചിത്രീകരണം. 'ഫില്‍മിക്‌പ്രോയുടെ' സഹായത്താല്‍ വണ്‍പ്ലസ് 5T മോഡലിലാണ് അണിയറപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. എന്തായാലും ചിത്രത്തില്‍ ദൃശ്യാനുഭൂതി ഒട്ടും ചോര്‍ന്നിട്ടില്ല. ഷിമോഗയുടെ പ്രകൃതി സൗന്ദര്യം ക്യാമറയില്‍ ഭംഗിയായി ഒപ്പിയെടുക്കാന്‍ ടോണിക്കും സംഘത്തിനുമായി.

അവതരണ മികവില്‍ ശ്രദ്ധനേടി ഗ്രീന്‍ ഗ്രാസ്

അടുത്തിടെ മലയാളത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'സീ യൂ സൂണും' മൊബൈല്‍ ഫോണിലാണ് പൂര്‍ണമായി ചിത്രീകരിച്ചത്. ഫഹദ് ഫാസില്‍ നായകനായ സീ യൂ സൂണ്‍ സെപ്തംബര്‍ ഒന്നാം തീയതി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയായിരുന്നു.

കാലികപ്രസക്തമായ പ്രമേയം. ലളിതസുന്ദരമായ അവതരണം. ചിത്രീകരണത്തിലെ പുതിയ നിര്‍വചനങ്ങള്‍. ഇവ മൂന്നും ഗ്രീന്‍ ഗ്രാസിന്റെ മേന്മയായി പറയാം. സീറോ ബജറ്റെന്ന വിശേഷണവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. സാങ്കേതികവളര്‍ച്ച പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇന്നത്തെ കാലത്ത് സിനിമയെന്ന സ്വപ്‌നം ആര്‍ക്കും യാഥാര്‍ത്ഥ്യമാക്കാമെന്ന കാര്യവും സംവിധായകന്‍ ഗ്രീന്‍ ഗ്രാസിലൂടെ തെളിയിക്കുന്നത് കാണാം.

സുമിത് പിബി, സുബിന്‍ എസ്പി, സുജിത്ത് എസ്പി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. എഡിറ്റിങ് ടോണി തോമസ്. പ്രൊഡക്ഷന്‍ സൗമ്യ പിബി. കലാ സംവിധാനം പ്രിയ പിബി. സംഘട്ടനം കുട്ടന്‍, സുബി, കുഞ്ഞന്‍. ഗ്രീൻ ഗ്രാസ് ഹ്രസ്വചിത്രം ചുവടെ കാണാം.

More from Filmibeat

Read more about: short film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X