വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കുട്ടി താരങ്ങൾ!! പടക്കുതിര', ഷോർട്ട് ഫിലിം!!

പടക്കുതിരയുടെ പോസ്റ്റർ പ്രകാശനം നടി മിയ ജോർജും , നടൻ രാഹുൽ മാധവും ചേർന്നു നിർവഹിച്ചു.

ചില താരങ്ങൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ കടന്നു കയറും. വീട്ടിലെ പയ്യൻ അല്ലെങ്കിൽ സ്വന്തം കുട്ടി എന്ന പരിഗണനയാകും ഇവർക്ക് നൽകുക. അങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തിൽ അതിവേഘം കടന്നു കൂടിയ താരമാണ് മാസ്റ്റർ ചേതൻ. ഈ കുട്ടി താരത്തിന്റെ സിനിമകളെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റി കഴിഞ്ഞു. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ അഭിനയ രീതിയാണ് ചേതനെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടിപ്പിക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർക്ക് വീണ്ടും ദൃശ്യ വിരുന്നൊരുക്കി ഈ കുട്ടി താരം എത്തിയിരിക്കുകയാണ്. പടക്കുതിര എന്ന ഷോർട്ട് ഫിലിമിലൂടെയാണ് ചേതൻ ഇക്കൂറി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഹ്രസ്വടിത്രത്തിന്റെ പോസ്റ്റർ പ്രകാശനം നടി മിയ ജോർജും , നടൻ രാഹുൽ മാധവും ചേർന്നു നിർവഹിച്ചു.

padakuthira

ഏറെ പ്രത്യേകത നിറഞ്ഞ ഹ്രസ്വചിത്രമാണ് പടക്കുതിര. നാലു സംസ്ഥാന പുരസ്കാര ജേതാക്കളാണ് പടക്കുതിരയിൽ ഒരുമിക്കുന്നത്. ചേതനും, നന്ദനയ്ക്കും പുറമേ ബേബി മീനാക്ഷിയും പ്രധാന വേഷത്തിലെത്തുന്നു. സംസ്ഥാന അവാർഡ് ജേതാക്കളായ എം ആർ ഗോപകുമാർ, സേതുലക്ഷ്മി അമ്മ, അഖിൽ വിഷ്ണു വി എസ്, അനൂപ് കണ്ണൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യൽ മീഡിയയിൽ ഡബ്ബ്സ്മാഷിലൂടെ സജീവമായ മരിയ പ്രിൻസും, സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചു ജനശ്രദ്ധ നേടിയ സുശാന്ത് നിലമ്പൂരും ഈ ചിത്രത്തിന്റെ ഭാഗമാണ് എന്നുള്ളത് ശ്രദ്ധേയമായമാണ്.

ജിജി പി സ്കറിയ സംവിധാനം ചെയ്യുന്ന പടക്കുതിരയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയ രോഹിത് ആർ നായരാണ്. വി എസ് വിനായകാണ് പടക്കുതിരയുടെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ശ്രീക്കുട്ടൻ ആലപ്പി ഛായാഗ്രഹണവും, ശംഭു ദാസ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. ജൂണിലാണ് പടക്കുതിര റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X