web serial:സപ്ളി ഉണ്ടെങ്കിൽ സ്വപ്നം കാണാൻ പാടില്ലേ?ഇവരെ കണ്ടു പഠിക്കണം;സപ്പ്ളിമേറ്റസ്, ആദ്യ ഭാഗം...
ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ദിനം പ്രതി നൂറുകണക്കിന് ഷോർട്ട് ഫിലിമുകളാണ് നമ്മുടെ മലയാളത്തിൽ പിറവി എടുക്കുന്നത്. മിക്കത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിത ഈ മേഖലയിൽ ഒരു വ്യത്യസ്തമായ മാറ്റം കൊണ്ടുവരുകയാണ് നാലു ചെറുപ്പക്കാർ. അത് മറ്റൊന്നുമല്ല ഇന്ത്യയിൽ തന്നെ ആദ്യമായി ഫേസ്ബുക്ക് വഴി വെബ് സീരിയൽ സംപ്രേഷണം ചെയ്യുകയാണ്. സപ്പ്ളിമേറ്റ്സ് എന്നാണ് വെബ് സീരിയലിനു പേര് നൽകിയിരിക്കുന്നത്. ആദ്യ ഭാഗം സംപ്രേക്ഷണം ചെയ്തപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

എഞ്ചിനയറിങ്ങ് കോളേജിന്റെ പശ്ചാത്തലത്തിലാണ് ഈ വെബ് സീരിയൽ ഒരുങ്ങുന്നത്. നാലു സുഹൃത്തുക്കളും അവരുടെ ഹോസ്റ്റൽ ജീവിതത്തേയും അധാരമാക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ സംഭവ ഗതിയിലൂടെയാണ് സപ്പ്ളിമേറ്റ്സ് നീങ്ങുന്നത്.മലയാളി പ്രേക്ഷകർക്ക് വെബ് പരമ്പരകൾ അത്ര സുപരിചിതമല്ല. ചെറിയ കഥയെ സമയ ബന്ധിതമായി ഓരോ എപ്പിസോഡുകളാക്കി അവതരിപ്പിക്കുന്നതാണ് വെബ് സീരീയൽ. ആദ്യ സീസണിൽ ഏഴ് എപ്പിസോഡുകളായാണ് സപ്ലിമേറ്റ്സ് എത്തുക. സിനിമ ലക്ഷ്യമാക്കി ഒത്തുചേർന്ന കുറച്ച് നവാഗതരാണ് സപ്പ്ളിമേറ്റ്സിന്റെ പിന്നിൽ അണിനിരക്കുന്നത്.
ഏറെക്കാലമായി മാധ്യമ രംഗത്തുള്ള കുരുവിള ചാക്കോയാണ് സപ്പ്ളിമേറ്റ്സിന്റെ രചനയും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അഖിൽ വിഷ്ണു, റോജിൻ മലയാറ്റൂർ, ആകാശ് സത്യ, വിപിൻ മംഗലശ്ശേരി എന്നിവരാണ് വെബ് സീരിയൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പുതിയപറമ്പത്ത്, എഡിറ്റിങ് മഹേഷ് രവീന്ദ്രൻ എന്നിവർ നിർവഹിച്ചിരിക്കുന്നു. സൗത്ത് ഇന്ത്യൻ ഫ്രെയിംസ് അക്ഷയ് പ്രകാശാണ് ഓൺലൈൻ പ്രമോഷൻ കൈകാര്യം ചെയ്യുന്നത്.
വെബ് പരമ്പര കാണാം


Click it and Unblock the Notifications