സസ്‌പെന്‍സ് ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം, 'ദി റെസ്റ്റ് ഇസ് ലെഫ്റ്റ്'
ഇന്ന് പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പീഡനകഥകള്‍ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെണ്‍മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സില്‍ തീകോരിയിടുന്ന, കുടുംബ പഞ്ചാത്തലത്തിലുള്ള സസ്‌പെന്‍സ് ത്രില്ലര്‍ ഹ്രസ്വചിത്രമാണ് ''ദി റെസ്റ്റ് ഇസ് ലെഫ്റ്റ്''.

ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രന്‍ ബിപി, അഞ്ചുജിനു, സൂര്യശ്രീ, മുരളി കായംകുളം, റെനീഷ് കര്‍ത്ത, പ്രവീണ്‍ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീര്‍, അവന്തിക അനൂപ് എന്നിവരാണ് ഹ്രസ്വചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ മീരാ നന്ദൻ, ചിത്രങ്ങൾ കാണൂ
ഏ.ജി. ടാക്കീസ്, ആര്‍കര മീഡിയ എന്നിവയുടെ ബാനറിൽ അഞ്ചു ജിനു, സുഭാഷ് രാമനാട്ടുകര എന്നിവർ ചേർന്നാണ് നിര്‍മ്മിച്ചിരുന്നത് രചന, സംവിധാനം പ്രവീണ്‍ കൃഷ്ണയാണ്. ആശയം - സേവ്യര്‍ ആന്റണി, ക്യാമറ കൈ കാര്യം ചെയ്തിരിക്കുന്നത് രതീഷ് സി.വി. അമ്മാസ്, എഡിറ്റിംഗ് & ഡി.ഐ-ബിജു ഭദ്ര, അസ്സോസിയേറ്റ് ഡയറക്ടര്‍ - ക്രിസ്റ്റഫര്‍ ദാസ്, പഞ്ചാത്തലസംഗീതം - പി.ജി. രാഗേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റെനീഷ് കര്‍ത്താ, പോസ്റ്റ് പ്രൊഡക്ഷന്‍ - ഹരി മേലില, ഡ്രോണ്‍ - വിനു സ്‌നൈപ്പേര്‍സ്, സംവിധാന സഹായി - നൗഷാദ് നാലകത്ത്, ലൊക്കേഷന്‍ മാനേജേര്‍സ് - രാധാകൃഷ്ണന്‍, ഷംസു വഫ്ര, പ്രൊഡക്ഷന്‍ മാനേജര്‍ - മധു വഫ്ര, കല - റെനീഷ് കര്‍ത്താ & എബിന്‍ ഉണ്ണി, സ്റ്റില്‍സ് - വിപിന്‍ ജോര്‍ജ്, റെനീഷ് കര്‍ത്താ, ആര്‍ട്ട് സഹായി - വിനോദ് അമ്പാടി, പോസ്റ്റര്‍ ഡിസൈന്‍ - മിഥുന്‍ സുരേഷ്, സ്റ്റുഡിയോ - മെട്രോ കൊച്ചിന്‍ & എയര്‍ബോണ്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, കുവൈറ്റ്, ടെക്‌നിക്കല്‍ സഹായം - സമീര്‍, തോമസ്, പിആര്‍ഓ - അജയ്തുണ്ടത്തില്‍.


Click it and Unblock the Notifications











