കുളി സീന് രണ്ടാം ഭാഗം! സോഷ്യല്‍ മീഡിയയില്‍ വെെറലായി ഹ്രസ്വചിത്രം
സംവിധായകന്‍ ജൂഡ് ആന്റണിയും നടി സ്വാസികയും പ്രധാന വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ഹ്രസ്വ ചിത്രമാണ് മറ്റൊരു കടവില്‍. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. നീന്തല്‍ അറിയാത്ത ഒരു ഭര്‍ത്താവും നീന്തികുളിക്കാന്‍ ഏറെ ഇഷ്ടമുളെളാരു ഭാര്യയും വിവാഹിതരായാല്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണിത്. ഭാര്യയുടെ നീന്തല്‍കുളി കാരണം ഉറക്കം നഷ്ടപ്പെടുന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍ ചെയ്തുകൂട്ടുന്ന സംഭവങ്ങളാണ് രസകരമായി ചിത്രത്തില്‍ പറയുന്നത്.
ജൂഡും സ്വാസികയും തന്നെയാണ് ചിത്രത്തില്‍ തിളങ്ങുന്നത്. 2013ല്‍ യൂടൂബില്‍ തരംഗമായ കുളിസീന്‍ എന്ന ഹ്രസ്വ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടിയാണ് മറ്റൊരു കടവില്‍. ആദ്യ ഭാഗത്തില്‍ ആര്‍ജെ മാത്തുക്കുട്ടിയും വൈഗയും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ ഇത്തവണ സ്വാസികയും ജൂഡുമാണ് അഭിനയിച്ചിരിക്കുന്നത്.

രാഹുല്‍ കെ ഷാജിയാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ കുളീസീന് രണ്ടാം ഭാഗവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂടൂബില്‍ റിലീസ് ചെയ്ത ചിത്രം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ ഒരുലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് നേടിയിരിക്കുന്നത്.

ജൂഡിനും സ്വാസികയ്ക്കുമൊപ്പം പാഷാണം ഷാജി, സംവിധായകന്‍ ബോബന്‍ സാമുവല്‍, ആര്‍ ജെ മാത്തുക്കുട്ടി തുടങ്ങിയവരും ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. സുമേഷ് മധുവാണ് തിരക്കഥ സംഭാഷാണം ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാനം രാഹുല്‍ രാജ്. കഥ രാഹുല്‍ കെ ഷാജി, സുമേഷ് കെ മധു. രാജേഷ് സുബ്രഹ്മണ്യം ഛായാഗ്രഹണവും അശ്വിന്‍ കൃഷ്ണ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.

ഏരിയ ഹെന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍ നായരാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സി പ്രൊഡ്യൂസര്‍ ഷാജി കോമത്താട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ലിബിന്‍ വര്‍ഗീസ്, സ്റ്റില്‍സ് ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് വിനീത് പുളളാടന്‍, നകുല്‍ കെ ഷാജി, ശ്രീലാല്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റാബി ഫന്നേല്‍.

ചീഫ് അസോ ക്യാമറാമാന്‍ ശരത്ത് ഷാജി, ക്യാരക്ടര്‍ ഡ്രോയിങ്ങ്‌സ് വിപിന്‍ കുമാര്‍ കൊച്ചേരില്‍, പബ്ലിസിറ്റി ഡിസൈന്‍ അനീഷ് ലെനിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് നടി സ്വാസിക. സ്വാസികയുടെതായി വന്ന സീരിയലുകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സീരിയലുകള്‍ക്കൊപ്പം ചില ഹ്രസ്വചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. നടിയുടെ പുതിയ ഷോര്‍ട്ട് ഫിലിമും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications