മെയ്ദിനത്തിൽ തൊഴിലാളികൾക്കായി...!! ദ് ഹാൻസ് ബിഹൈന്റ് യുവർ സെയ്ഫ് ജെർണി
മെയ് 1 ലോകം മുഴുവൻ തൊഴിലാളി ദിനം ആഘോഷിക്കുകയാണ്. ലോകം മുഴുവനും ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ വിപ്ലവത്തിന്റേയും പോരാട്ടത്തിന്റേയും വലിയൊരു കഥ തന്നെ ഇതിന്റെ പിന്നിലുണ്ട്. ഇന്ന് ലോകം മുഴുവനും തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദ് ഹാൻസ് ബിഹൈന്റ് യുവർ സേയ്ഫ് ജേണി എന്നുള്ള ഹ്രസ്വചിത്രമാണ്.

സാധാരണക്കാരായ ജനങ്ങൾ യാത്രകൾക്കായി എപ്പോഴും ആശ്രയിക്കാറുള്ളത് കെഎസ്ആർടിസി ബസുകളെയാണ്. അതിനാൽ തന്നെ സാധാരണക്കാരന്റെ വാഹനമെന്നാണ് കെഎസ്ആർടിസിയെ വിളിക്കുന്നത്. ഹാർത്താൽ , അവധി ദിനങ്ങൾ ഇതൊന്നും പരിഗണിക്കാതെ തങ്ങളുടെ ജോലി ഒരു മുടകും കൂടാതെ ചെയ്യുന്നവരാണ് കെഎസ്ആർടിസി ജീവനക്കാർ. അവധി ദിനങ്ങളിൽ പോലും കെഎസ്ആർടിസി നിരത്തിലുണ്ടാകും.
ഇവർക്കൊരു ട്രിബ്യൂട്ടും കൂടിയാണ് ഈ ഹ്രസ്വചിത്രം. 1 മിനിട്ട് 33 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം തൊഴിലാളി ദിനത്തിൽ എല്ലാവർക്കും മികച്ച ഒരു ഉപദേശമാണ് നൽകുന്നത്. ജിൻസ് ബെന്നിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്യാമറ അജയ് ദാസ്, എഡിറ്റിംഗ് നിഖിൽ വിൽസന്റ്.


Click it and Unblock the Notifications