ഫുള്‍ജാര്‍ സോഡയുടെ കാലത്ത് വെളളത്തിന്റെ വില ഓര്‍മ്മിപ്പിച്ച് ദ ലൈഫ് ജാര്‍! ശ്രദ്ധേയമായി ഹ്രസ്വചിത്രം
കുലുക്കി സര്‍ബത്തില്‍ നിന്നും ഫുള്‍ജാര്‍ സോഡയിലേക്ക് മലയാളികള്‍ മാറിയ കാലമാണിത്. അടുത്തിടെയായിരുന്നു ഫുള്‍ജാര്‍ സോഡയെന്ന പാനീയം കേരളത്തില്‍ തരംഗമായി മാറിയിരുന്നത്. ഫുള്‍ജാര്‍ കുടിക്കുന്നത് ആവേശമായി മാറുന്നതിനിടെ വെളളത്തിന്റെ വില ഓര്‍മ്മിപ്പിച്ചുകൊണ്ടുളള ദി ലൈഫ് ജാര്‍ ശ്രദ്ധേയമായിരിക്കുകയാണ്.
ജലക്ഷാമം രൂക്ഷമായി തുടരുന്ന കാലത്ത് അത് സംരക്ഷിക്കേണ്ടതിനെക്കുറിച്ചുളള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാറുകയാണ് ഹ്രസ്വചിത്രം. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂരാണ് ദി ലൈഫ് ജാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ദുബായില്‍ പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അജ്മല്‍ വൈക്കമാണ് ദ ലൈഫ് ജാറില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യമായി ഫുള്‍ ജാര്‍ സോഡ കുടിച്ചതിന്റെ അനുഭവത്തില്‍ നിന്നുമാണ് സംവിധായകന്‍ ഹ്രസ്വ ചിത്രത്തിലേക്ക് എത്തിയത്. ആളുകളുടെ ഇടയില്‍ ജല സംരക്ഷണത്തെക്കുറിച്ചുളള ഒരു അവബോധം ഉണ്ടാക്കാനുളള ഒരു ശ്രമം കൂടിയുണ്ട് ഈ ഹ്രസ്വചിത്രത്തിനു പിന്നില്‍.


Click it and Unblock the Notifications











