twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരൊറ്റ കഥാപാത്രം, ലൊക്കേഷന്‍, ഒറ്റ രാത്രിയിലുള്ള ചിത്രീകരണം, ത്രില്ലടിപ്പിച്ച് ദി അണ്‍യൂഷ്വല്‍ ടൈം

    By Midhun Raj
    |

    ഒരൊറ്റ കഥാപാത്രത്തെ മാത്രം ഉപയോഗപ്പെടുത്തി ആദ്യാവസാനം വരെ ആകാംക്ഷയില്‍ നിര്‍ത്തുന്നൊരു ത്രില്ലര്‍ സിനിമ സാദ്ധ്യമാണോ? എന്നാല്‍ ഏക കഥാപാത്രം എന്ന വെല്ലുവിളി മാത്രമല്ല, ഒരൊറ്റ ലൊക്കേഷനും നെടുനീളന്‍ സിഗിള്‍ ഷോട്ടും ഉള്‍പ്പെടുത്തി വേറിട്ടൊരു ഡാര്‍ക്ക് ത്രില്ലര്‍ അനുഭവമാവുകയാണ് ദി അണ്‍യൂഷ്വല്‍ ടൈം എന്ന ഹ്രസ്വ ചിത്രം. കോവിഡില്‍ ലോകം വീട്ടിലൊതുങ്ങിയപ്പോള്‍ സാദ്ധ്യത തേടിയിറങ്ങിയ യുവകൂട്ടായ്മയാണ് ചിത്രത്തിനു പിന്നില്‍.

    The Unusual time

    പുരുഷാധിപത്യത്തിന്റെ ഭീകരതയാണ് ചിത്രത്തിലുടനീളം. പതിനേഴ് മിനിറ്റലധികം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ പത്തു മിനിറ്റലധികവും ചിത്രീകരിച്ചിരിക്കുന്നത് സിംഗിള്‍ ഷോട്ടിലാണ്. കഥാപാത്രം പ്രേക്ഷകനോട് നേരിട്ടു സംവദിക്കുന്ന രീതിയില്‍ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നു. കഥയില്‍ പ്രേക്ഷകനേയും കഥാപാത്രമാക്കുകയാണ് ഇത്തരമൊരു സംവദന രീതിയുടെ ലക്ഷ്യമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

    പുരുഷ വിഭ്രാന്തിയും കാഴ്ചക്കാരനും തമ്മിലുള്ള മാനസിക സംഘര്‍ഷമാണ് ചിത്രം പറയുന്നത്. ഒരൊറ്റ രാത്രിയില്‍ ഒരു ലൊക്കേഷനില്‍ ഒരു കഥാപാത്രത്തെ ഉപയോഗിച്ചു ചിത്രീകരിച്ച ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ജേര്‍ണലിസം വിദ്യാര്‍ത്ഥിയായ അനന്ദു പുലിതൂക്കനാണ്. ജോര്‍ജ് കെ.ജെ, ഷെഫിന്‍ മായന്‍, റോസ് മരിയ, വൈശാഖ് സുധി, കാര്‍ത്തിക് രാജ്, തോമസ് കെ.ജെ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

    സെപ്റ്റംബര്‍ ഒമ്പതിനാണ് ഈ ഹ്രസ്വചിത്രം യൂടൂബില്‍ എത്തിയത്. റിഫ്ളക്ട് സ്റ്റോറീസ് പ്രൊഡക്ഷന്‍സിന്‌റെ യൂടൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ദി അണ്‍യൂഷ്വല്‍ ടൈം യൂടൂബില്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്. ഷോര്‍ട്ട് ഫിലിം കണ്ടവരെല്ലാം ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

    വീഡിയോ

    Read more about: short film
    English summary
    The Unusual time malayalam short film trending on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X