ഈ അളിയൻ മാന്യനാണെന്ന് പ്രേക്ഷകർ! ഗംഭീര തുടക്കത്തോടെ കൊച്ചമേരിക്ക, ആദ്യ എപ്പിസോഡ് വൈറൽ

മികച്ച കലാസൃഷ്ടികളെ എന്നും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. ഭാഷ വ്യത്യാസമില്ലാതെ മികച്ച കലാകാരന്മാരേയും ഇവരുടെ സൃഷ്ടികളേയും ഇരു കൈകൾ നീട്ടി സ്വീകരിക്കുകയും ചെയ്യും.

തിയേറ്ററുകൾക്ക് ലോക്ക് വീണതോടെ സിനിമ പ്രേമികൾക്ക് അൽപം ആശ്വാസമായത് വെബ് സീരീസുകളായിരുന്നു. ഈ മൂന്ന് മാസത്തിനിടെ മികച്ച ആരാധകരെ സൃഷ്ടിക്കാൻ വെബ് സീരീസുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ലോക്ക് ഡൗണിന് മുൻപ് മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സീരീസുകൾ മാത്രമായിരുന്നു പ്രേക്ഷരുടെ ഇടയിൽ ശ്രദ്ധ നേടിയത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മികച്ച സീരീസുകൾ പ്രേക്ഷകരെ തേടിയെത്തുകയായിരുന്നു.

 Koch Merica

ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് കൊച്ചമേരിക്കാണ്. ആസിഫ് അലി നായകനായ തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്റെ സംവിധായകൻ രതീഷ് കുമാറാണ് ഈ വെബ് സീരീസ് ഒരുക്കിയത്. ഹ്യൂമര്‍ പശ്ചാത്തലത്തില്‍ എത്തിയ വെബ് സീരീസ് പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൗതുകമുണത്തുന്ന പോസ്റ്ററായിരുന്നു കൊച്ചമേരിക്കയുടേത്. ഇപ്പോഴിത കൊച്ചമേരിക്കയുടെ ആദ്യത്തെ എപ്പിസോഡായ അളിയൻ മാന്യനാണ് പുറത്തെത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ എപ്പിസോഡ് പങ്കുവെച്ചിരിക്കുന്നത് .

ഭാവി അളിയനെ കുറിച്ച് അന്വേഷിച്ച് ഇറങ്ങുന്ന സഹോദരന്റേയും കൂട്ടുകാരുടേയും കഥയോട് കൂടിയാണ് കൊച്ചമേരിക്ക ആരംഭിക്കുന്നത്. ചെക്കനെ കുറിച്ചുള്ള വിവരം അന്വേഷിച്ച് മറ്റൊരു സുഹൃത്തിനടുത്ത് എത്തുകയാണ് ഇവർ. ഇവിടെ നടക്കുന്ന രസകരമായ നിമിഷങ്ങളാണ് ആദ്യ എപ്പിസോഡിലുള്ളത്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി കൊണ്ടാണ് അളിയൻ മാന്യനാണ് എന്നുള്ള എപ്പിസോഡ് അവസാനിക്കുന്നത് . പുതിയ എപ്പിസോഡിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മികച്ച അഭിപ്രായമാണ് ആദ്യ സീരീസിന് ലഭിച്ചിരിക്കുന്നത്.

തങ്കം മോഹൻ, ആരോമൽ, ഫെവിൻ, സതീഷ്, ഷൈബിൻ, സുമേഷ്, ആതിര, മീന രാജ്, അമൽ എന്നിവരാണ് കൊച്ചമേരിക്കയിലെ പ്രധാന താരങ്ങൾ. സംവിധായകനായ രതീഷ് കുമാര്‍, അനൂപ് പള്ളിയാന്‍, ജോസഫ് വിജീഷ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ക്യാമറ: അനൂപ് പവനന്‍, എഡിറ്റിംഗ് : ആദര്‍ശ് രഞ്ജിത്. ക്രിയേറ്റീവ് കണ്‍സള്‍ട്ടന്റ്: അബ്രു മനോജ്,

അളിയൻ മാന്യനാണ് കാണാം

Read more about: short film
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X