ലോകകപ്പ് മത്സരമല്ല !! ശരിയ്ക്കും വികാരം തന്നെയാണ്!! ട്രൈബൽ മോസ്കോ ഹ്രസ്വ ചിത്രം കണ്ടൂ നോക്കൂ
ഇപ്പോൾ സമൂഹ മാധ്യമങ്ങൾ സംസാരിക്കുന്നത് ഫുട് ബോൾ ഭാഷയിലാണ്.
ഇപ്പോൾ ലോക ജനത ഒന്നടങ്കം സഞ്ചരിക്കുന്നത് കാൽപന്തിന്റെ പിന്നാലെയാണ്. ഭാഷ, ദേശം, ആൺ പെൺ ഭേദമില്ലാതെ മനസിൽ ഫുട്ബോൾ എന്ന ഒരേയൊരു വികാരം മാത്രം ഉരുവിട്ട് ഫുട്ബോളിന്റെ പിന്നാലെ സഞ്ചരിക്കുകയാണ് എല്ലാവരും. കളത്തിലിറങ്ങുന്ന കാൽ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന കളിക്കാരുടെ ചങ്കിടുപ്പ് തന്നെയായിരിക്കും ഗ്രൗണ്ടിനു പുറത്ത് നിൽക്കുന്ന കാണികൾക്കും. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ സംസാരിക്കുന്നത് ഫുട് ബോൾ ഭാഷയിലാണ്.

സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് ട്രൈബൽ മോസ്കോ എന്ന ആൽബമാണ്. റഷ്യൻ മൈതാനത്ത് കാണുന്ന അതേ ആവേശം ഈ വീഡിയോയിലും ദൃശ്യമാകുന്നുണ്ട്. ട്രൈബൽ മോസ്കോ കണ്ടാൽ മനസിലാക്കാൻ സാധിക്കും ജനങ്ങൾ എന്താണ് ഫുട്ബോൾ എന്ന്. ശരിക്കും ഒരു വികാരം തന്നെയാണ് ഫുട്ബോൾ.
സോഷ്യൽ മീഡിയയിൽ യൂട്യൂബിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രൈബൽ മോസ്ക്കോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു നഗരത്തിലെ ജനങ്ങളെ എത്രത്തോളം ഫുട്ബോൾ സ്വാധീനിച്ചിരിക്കുന്നെന്ന് ട്രൈബൽ മോസ്കോ വ്യക്തമാക്കുന്നുണ്ട്. കേവലം ഒരു കായിക മത്സരം മാത്രമല്ല ഫുട്ബോൾ. ജനങ്ങളുടെ വികരാം തന്നെയാണ്. ഒരു മാസക്കാലത്തെ ആഘോഷത്തിനു ശേഷം ലോകകപ്പിന് തിരശീല വീഴുമ്പോൾ ചിലർക്ക് പറയാൻ സങ്കടത്തിന്റെ കഥകളാകും മറ്റു ചിലർക്ക് സ്വർണ്ണകപ്പിൽ ചുംബിച്ചതിന്റെ കഥകളാകും. പിന്നീടുള്ള ആ നാലു വർഷം അടുത്ത മാമാങ്കത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.
വീഡിയോ കാണാം
Tribal Moscow - World Cup from Alex Soloviev on Vimeo.


Click it and Unblock the Notifications











