കരിക്ക് ടീമിനോടൊപ്പം നടി രജിഷ വിജയനും!! പ്രണയദിന സ്പെഷ്യൽ എപ്പിസോഡ് കാണൂ...
സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് പ്രണയദിന സ്പെഷ്യൽ കരിക്കിന്റെ എപ്പിസോഡാണ്.
സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി ഓടുന്ന ഒരു വെബ് സീരിയലാണ് കരിക്ക്. അതിലെ കഥാപാത്രങ്ങളായ ലോലനേയും ജോർജ്ജിനേയും ഷിബുവിനേയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ അവരുടെ സ്വീകരണ മുറികളിലെ നിത്യ സന്ദർശകരാക്കി മാറ്റുകയായിരുന്നു. രസകരമായ അവതരണ ശൈലിയും സ്വാഭാവികമായ സന്ദർഭങ്ങളും സംഭാഷണ സൈലിയുമാണ് കരിക്കിനെ ജനഹൃദയങ്ങളിലേയ്ക്ക് അടുപ്പിച്ചത്.

വെബ് സീരിയലും മലയാളത്തിൽ വളരെ വിരളമാണ് . അത് പച്ച പിടിക്കുക എന്നത് അതിലേറെ പ്രയാസമുള്ള സംഗതിയാണ്. എന്നാൽ കരിക്ക് വളരെ പെട്ടെന്ന് തന്നെ ജന ഹൃദയങ്ങളിൽ കയറി കൂടുകയായിരുന്നു . വ്ത്യസ്തമായ കഥാഗതിയാണ് കരിക്കിനെ മറ്റുള്ള വെബ് സിരിയലിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് പ്രണയദിന സ്പെഷ്യൽ കരിക്കിന്റെ എപ്പിസോഡാണ്. ഇതിലെ താരങ്ങളോടൊപ്പം നടി രജിഷ വിജയനു കൂടി എത്തുമ്പോൾ സംബവം ഒന്നു കൂടി കളറാവുകയാണ്. രജിഷയുടെ ഏറ്റവും പുതിയ ചിത്രമാണ് ജൂൺ. ജൂണിലെ താരത്തിന്റെ കഥാപാത്രമായ ജൂണായി തന്നെയാണ് ഇതിലും പ്രത്യക്ഷപ്പെടുന്നത്. ലൗവേഴ്സില്ലാത്ത കൂട്ടുകരാന്മാരും കൂട്ടുകാരികളും വാലൻന്റൈസ് ഡേ ദിനത്തിൽ ഇവർക്കിട്ട് എട്ടിന്റെ പണി കൊടുക്കുന്നതാണ് പുതിയ എപ്പിസോഡ്.


Click it and Unblock the Notifications











