ദോഷം ചെയ്യുന്ന വേലിക്കെട്ടുകൾ തകരണം..!! സമൂഹത്തിൽ ചർച്ചയാകുന്നു ഈ 'വേലി'
വേലിക്കെട്ടുകൾ ഒരിക്കലും മനുഷ്യനെ തമ്മിൽ വേർപിരിക്കാനുള്ളതല്ല. ഇനിയും സമൂഹത്തിന്റെ വിവിധ കോണുകളിൽ അവശേഷിക്കുന്ന വേലിക്കെട്ടുകൾ തകരണം. മനുഷ്യനെ തമ്മിൽ ഒന്നിപ്പിച്ചു ചേർത്തു നിർത്തുന്ന ചങ്ങലകണ് നമുക്ക് ഇന്ന് ആവശ്യം. ജാതിയുടേയും മതത്തിന്റേയും വർഗത്തിന്റേയും പേരിൽ മനുഷ്യരെ തമ്മിൽ മാറ്റി നിർത്തുന്നവർക്ക് ഈ പൂർത്തിയാക്കാത്ത കുഞ്ഞുകളുടെ നാടകം മാത്യകയാകട്ടെ. സമൂഹ മാധ്യമങ്ങളിൽ വൈഖലാകുന്നത് വേലി എന്ന ഹ്രസ്വചിത്രമാണ്.

കുഞ്ഞുങ്ങളുടെ നാടക റിഹേഴ്സിലിന്റെ പശ്ചാത്തലത്തിലാണ് വേലി ആരംഭിക്കുന്നത്. രാമായണമാണ് കഥ. ശ്രീരാമനും , സീതയും , രവണനുമെല്ലാം അരങ്ങിലുണ്ട്. ഇവിടെ നിന്നാണ് മനുഷ്യർ തമ്മിലുളള വേർതിരിവ് ആരംഭിക്കുന്നത്. എത്ര വിലയുള്ള ചില്ലു പാത്രങ്ങളായാലും തച്ചുടയ്ക്കേണ്ട സാഹചര്യം വന്നാൽ അതിനെ പൊട്ടിക്കുക തന്നെ വേണം. എങ്കില്ഡ മാത്രമേ ഭാവിയിൽ മികച്ച സമൂഹത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ.
നിരവധി ചലച്ചിത്രമേളകളിൽ അവാർഡുകൾ വാരിക്കൂട്ടിയ വിനീത് വാസുദേവാണ് വേലി സംവിധാനം ചെയ്തിരിക്കുന്നത്. നടി നിഖില വിമലാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണമായ ചില കാര്യങ്ങളുടെ ഡോക്യുമെന്റേഷനാണ് വേലി എന്നാണ് വിനീത് വാസുദേവന്‍ പറയുന്നത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഹ്രസ്വചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications