അച്ഛന്‍ മകളോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? ശ്രദ്ധേയമായി വിനോദ് കോവൂരിന്റെ ആകസ്മികം ഹ്രസ്വ ചിത്രം!
വീട്ടകങ്ങളിലെ പ്രതിസന്ധികളെയും അപ്രതീക്ഷിതമായി അതു സൃഷ്ടിക്കുന്ന വഴിത്തിരിവുകളെയും വിഷയമാക്കി ഒരുക്കിയ ഹ്രസ്വ ചിത്രമാണ് ആകസ്മികം. വിഷുദിനത്തില്‍ യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം പതിനായിരത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിലൂന്നി കഥ പറയുന്ന ചിത്രം ജീവിതത്തില്‍ തീരുമാനങ്ങള്‍ വൈകരുതെന്ന ഓര്‍മപ്പെടുത്തല്‍ കൂടി മുന്നോട്ടുവയ്ക്കുന്നു.

ഒമ്പതു മിനിട്ട് ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിമില്‍ പ്രണയവും സൗഹൃദവുമെല്ലാം കടന്നുവരുന്നുണ്ട്. കോഴിക്കോടന്‍ ശൈലിയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടന്‍ വിനോദ് കോവൂരാണ് ആകസ്മികം സംവിധാനം ചെയ്തിരിക്കുന്നത്. വിനോദ് കോവൂര്‍ തന്നെയാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്. നേരത്തെ ആകസ്മികത്തിലെ പ്രകടനത്തിന് വേണു നാഗവള്ളി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും ക്യാപ്റ്റന്‍ രാജു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിലും മികച്ച നടനുള്ള പുരസ്‌കാരം വിനോദ് കോവൂരിന് ലഭിച്ചിരുന്നു.

സി.ടി. കബീര്‍, ആതിര, കബനി, വരദാ മനോജ്, ഗണേഷ് കുമാര്‍, ഡോ. നവീന്‍, നിസാര്‍, എ.ടി. റഷീദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിതിന്‍ മോഹന്‍ ഛായാഗ്രഹണവും ജര്‍ഷാജ് കൊമ്മേരി എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ദേവു വിനോദാണ് നിര്‍മാണം.
ലിതേഷ് ഡുഡു (സഹ സംവിധാനം), സായി ബാലന്‍ (പശ്ചാത്തല സംഗീതം) , ദിനേശ് കോഴിക്കോട് (മേക്കപ്പ്), വിനീതാ ശിവദാസ്,സണ്ണി, മിര്‍ഷാദ് നൂര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

സമൂഹത്തിനുള്ള സന്ദേശം കൂടിയുള്ളതിനാല്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂളുകളില്‍ ആകസ്മികം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിനു മികച്ച പ്രതികരണം ലഭിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നടി സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി എയ്ഡ്‌സ് വിഷയമാകുന്ന ഹ്രസ്വചിത്രം, സൗഹൃദം വിഷയമാക്കിയുള്ള മറ്റൊരു ചിത്രം എന്നിവയുടെ പണിപ്പുരയിലാണെന്നും വിനോദ് കോവൂര്‍ പറഞ്ഞു.
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം കാണുകയും വിനോദിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ആകസ്മികത്തിന്റെ ലിങ്ക് ഉൾപ്പെടെ പോസ്റ്റ് ചെയ്യുകയും ചെയ്തു.


Click it and Unblock the Notifications











