ഇവന്‍ ഇരയായി!! എന്നാൽ ലോകമറിഞ്ഞത് മറ്റൊന്ന്.. വൈറലാകുന്നു യുവേഴ്‌സ് ഷെയിംഫുള്ളി 2
കാബ് ഡ്രൈവറുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന പെൺകുട്ടി നൽകുന്ന പരാതിയിൽ നിന്നുമാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്.
ആവശ്യത്തിനും അനാവശ്യത്തിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒരു തലമുറയാണ് ഇപ്പോഴുള്ളത് നല്ല കാര്യങ്ങൾ കൂടാതെ സോഷ്യൽ മീഡിയ ദുരുപയോഗങ്ങളും ഇപ്പോൾ വ്യാപകമാകുന്നുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് യുവേഴ്സ് ഷെയിം ഫുളളി 2 എന്ന ഹ്രസ്വചിത്രമാണ്. പെൺകുട്ടികൾ മാത്രമല്ല പുരുഷന്മാരും സോഷ്യൽ മീഡിയ ചതി കുഴികളിൽ അകപ്പെട്ടാറുണ്ട്. സ്ത്രീ പീഡത്തിന്റെ മറവിൽ ഇരയായ ഒരു ചെറുപ്പക്കാരന്റെ ജീവിതകഥയാണ് ഈ ഹ്രസ്വചിത്രം ചർച്ച ചെയ്യുന്നത്.

കാബ് ഡ്രൈവറുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് വരുന്ന പെൺകുട്ടി നൽകുന്ന പരാതിയിൽ നിന്നുമാണ് ഹ്രസ്വചിത്രം ആരംഭിക്കുന്നത്. പെൺകുട്ടിയുടെ വാക്കുകളുടെ മാത്രം പുറത്ത് ആ കാബ് ഡ്രൈവരെ പോലീസ് അറസ്റ്റ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിലൂടെ കൊടിയ വിമർശനങ്ങൾ ഇയാൾക്ക് നേരിടേണ്ടു വരുന്നു. തുടർന്ന് സമൂഹത്തിൽ നിന്നു തന്നെ ഇയാളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പല കാര്യങ്ങളും സത്യമല്ലെന്നും അതിന്റെ പിന്നിൽ പല ചതികളും നടക്കുന്നുണ്ടെന്നും ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ അന്ന് രാത്രി ആ കാറിൽ നടന്നത് മറ്റൊരു സംഭവമായിരുന്നു. കേവലം ഫേസ്ബുക്കിൽ പോസ്റ്റുന്ന വീഡിയോയും ആരോപണവും മാത്രം മുൻനിർത്തി ഒരാളെ നിരീക്ഷിക്കരുതെന്നുള്ള ഒരു ഉപദേശവും ഈ ഹ്രസ്വചിത്രം നൽകുന്നുണ്ട്. വിഘ്നേഷ് കാത്തിക് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ സൗന്ദര്യബാല നന്ദകുമാര്‍, മാധവി, വിഘ്‌നേഷ് കാര്‍ത്തിക് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നത്. .പെണ്‍ഭ്രൂണഹത്യക്കെതിരേയുള്ള ശക്തമായ സന്ദേശമാണ് ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ച യുവേഴ്‌സ് ഷെയിംഫുള്ളി എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ രണ്ടാംഭാഗമാണ് യുവേഴ്‌സ് ഷെയിംഫുള്ളി 2.


Click it and Unblock the Notifications