»   » മലയാളത്തില്‍ പുതിയ വെബ് സീരീസുമായി സി5!! 'ഉത്സാഹ ഇതിഹാസം' ഉടൻ...

മലയാളത്തില്‍ പുതിയ വെബ് സീരീസുമായി സി5!! 'ഉത്സാഹ ഇതിഹാസം' ഉടൻ...

Written By:
Subscribe to Filmibeat Malayalam

മലയാളത്തിൽ പുതിയ വെബ്സീരിസുമായി സി 5. ഉത്സാഹ ഇതിഹാസം എന്നാണ്  വെബ്സീരിസിനു പേര് നൽകിയിരിക്കുന്നത്. ഫിലിം മേക്കറായ ക്രിസ്റ്റോ കുരിശുംപറമ്പിലും സോഫ്റ്റ്വെയർ എഞ്ചിനിയറായ നിഥിൻ രാജേന്ദ്രൻ എന്നീവരുടെ ജീവിതത്തെ ആധാരമാക്കിയാണ് ഉത്സാഹ ഇതിഹാസ മുന്നോട്ട പോകുന്നത്. സ്കൂൾ കാലഘട്ടമുതൽ സുഹൃത്തുക്കളായിരുന്ന ഇവർ അനീതിയ്ക്കെതിരെ പോരാടുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവികാസങ്ങളിലൂടെയാണ് കഥയുടെ പ്രമേയം. എട്ട് എപ്പിസോഡുകളായിട്ടാകും ഉത്സാഹ ഇതിഹാസം അവതരിപ്പിക്കുക.

ulsavam ethihasam

Enga Veetu Mapillai: അബര്‍നദി പുറത്ത്!! ആര്യയുടെ വധു സീതാലക്ഷ്മി? വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായി

രാഹുൽ രേജഗോപാലും , അർജുൻ രത്തനുമാണ് ഉത്സാഹ ഇതിഹാസയിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റായി ഭവിക്കുകയും അതു പരിഹരിക്കാനുള്ള ഓട്ടപ്പാച്ചിലുമാണ് ഇതിൽ  ചിത്രീകരിച്ചിരിക്കുന്നത്. സി എന്റര്‍ടെയ്ന്‍മെന്റ്‌സിന് കീഴിലുള്ള വെബ് ആപ്പാണ് സി5. പെപ്പർ മീഡിയയാണ് വെബ്സീരിസ് നിർമ്മിക്കുന്നത്.

Anjali nair: ദിലീപും മഞ്ജുവും വിഷുവിന് മുഖാമുഖം!! രണ്ടു പേർക്കും അമ്മയായി അ‍ഞ്ജലി നായരും

 പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ നല്ല മികച്ച പ്രതികരണമാണ് മലയാളി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് സി5 ഇന്ത്യൻ ഡിജിറ്റൽ മാർക്കറ്റിങ് ഹെഡ് അർച്ചന ആനന്ദ് പറഞ്ഞു. തങ്ങളുടെ പുതിയ സംരംഭം മലയാളികൾക്കിടയിൽ വിജയമായിരിക്കുമെന്ന നല്ല പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലയാളത്തിൽ മികച്ച കഥയുള്ള വെബ് സീരിയലുകൾ പിറന്ന‌ിട്ടുണ്ട്. മികച്ച കഥയുള്ള വെബ്സീരിയലുകൾ സ്വീകരിക്കാൻ മലയാളി പ്രേക്ഷകർ തയ്യാറാണ്. സീ5 ന്റെ ആദ്യത്തെ വെബ്സീരിയൽ സംരഭമാണ് ഉത്സാഹ ഇതിഹാസ. ഇതിന്റെ നിർമ്മാണത്തിന് സീ5ന്റെ ഭാഗത്തു നിന്നുള്ള സഹകരണം വളരെ മികച്ചതായിരുന്നുവെന്ന് പെപ്പര്‍മീഡിയക്ക് വേണ്ടി പ്രൊഡ്യൂസ് ചെയ്ത രാധാകൃഷ്ണന്‍ പറഞ്ഞു.

English summary
ZEE5 releases its first Malayalam original series

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X