മറ്റൊരു നേട്ടം സ്വന്തമാക്കി എആർ റഹ്മാന്റെ ''മേരി പുകാർ സുനോ''...

ഇന്ത്യയിലെ പ്രമുഖ ഗായകരെ അണിനിരത്തി ഇന്ത്യൻ സംഗീത ചക്രവർത്തി എആർ റഹ്മാനും ഗുൽസാറും ചേർന്ന് ഒരുക്കിയ ഗാനമാണ് മേരി പുകാർ സുനോ. രോഗശാന്തിയുടെ ഗീതമായ മേരി പുകാർ സുനോ ജൂൺ 26 ന് ആയിരുന്നു പുറത്തിറക്കിയത്. ഭൂമിദേവി തന്റെ മക്കളോട് പറയുന്ന രീതിയിലാണ് ഗാനം രചിച്ചിരിക്കുന്നത്. ''എല്ലാവരും ഒന്നു ചേരണമെന്നും ഈ സമയവും കടന്നുപോകും. എന്നാണ് പാട്ടിന്റെ വരികൾ. ജൂൺ 25 ന് റിലീസ് ചെയ്ത ഗാനം നിമിഷ നേരം കൊണ്ട് വൈറലായിരിക്കുകയാണ്.

ar rahman

ഇപ്പോഴിത ഈ ഗാനം ന്യൂയോർക്കിലെ ബിൽ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്. എആർ റഹ്മാനാണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒരു ലോകം. ഒരു പ്രതീക്ഷ. ഒരു വാഗ്ദാനം. ഒരുമിച്ച്, ഞങ്ങൾ സുഖപ്പെടുത്തും എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. എആർ റഹ്മാനും ടീമിനും ആശംസ നേർന്ന് ആരാധകരും ഇന്ത്യൻ സിനിമാ ലോകവും എത്തിയിട്ടുണ്ട്. അൽക യാഗ്നിക്, ശ്രേയ ഘോഷാൽ, കെ.എസ് ചിത്ര, സാധന സർഗം, ശാഷാ തിരുപ്പതി, അർമാൻ മാലിക്, അസീസ് കൗർ എന്നിവർ ചേർന്നാണ് രോഗശാന്തിയുടെ ഗീതം ആലപിച്ചിരിക്കുന്നത്.

'എല്ലാവരുടെയും ജീവിതത്തിൽ അനിശ്ചിതത്വവും വേദനയും നിറച്ചുകൊണ്ട് ഒരു മഹാമാരിക്കാലം കടന്നുപോവുകയാണ്. ദുരിതമനുഭവിക്കുന്ന സഹജീവികൾക്കായി ആശ്വാസവും പ്രത്യാശയും പകരാനായി ഒരു ഗാനം സൃഷ്ടിക്കാൻ ഞാനും ഗുൽസാർജിയും ആഗ്രഹിച്ചു. കാലങ്ങളായി മനുഷ്യൻ പലവിധ പ്രതിസന്ധികൾ അതിജീവിച്ചു വന്നവരാണെന്നും ഇതും നമുക്ക് ധൈര്യപൂർവം അതിജീവിക്കാൻ കഴിയുമെന്നുമാണ് ഈ ഗാനം പറയുന്നതെന്ന് പാട്ടിനെ കുറിച്ച് എആർ റഹ്മാൻ പറഞ്ഞിരുന്നു.

Recommended Video

Mohanlal against dowry system

'ഇത് നമ്മുടെ മാതൃഭൂമിയായ മാതി മായെക്കുറിച്ചുള്ള ഒരു കഥയാണ്, അമ്മ പറയുന്നത് കേൾക്കാൻ അവർ നമ്മോട് അഭ്യർത്ഥിക്കുന്നു. അവളുടെ സമൃദ്ധമായ വിഭവങ്ങൾ, തണുത്ത കാറ്റ്, ഒഴുകുന്ന അരുവികൾ, അനന്തമായ സൂര്യപ്രകാശം എന്നിവയിലൂടെ അമ്മ നമുക്ക് പ്രതീക്ഷ നൽകുന്നു. പ്രകൃതി നമുക്ക് നൽകിയ ജീവിതം കാത്തുസൂക്ഷിക്കും എന്ന ഉറപ്പ് നൽകാനും അമ്മ പറയുന്നു. എന്നത്തെയുംപോലെ എന്റെ രചനയ്ക്ക് ഒരു മാന്ത്രിക സ്പർശം നൽകാൻ റഹ്മാനായി; എന്നായിരുന്നു പാട്ടിനെ കുറിച്ച് ഗാനരചയിതാവ് ഗുൽസാർ പറഞ്ഞത്. ''മേരി പുക്കർ സുനോ'' ട്രെന്റിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

More from Filmibeat

Read more about: a r rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X