ലിവിംഗ് റിലേഷനെ പറ്റി ധാരണ ഇല്ലായിരുന്നു! മകളുടെ ബന്ധത്തെ കുറിച്ചോർത്ത് ആശങ്ക ഉണ്ടായിട്ടുണ്ടെന്ന് അഭയയുടെ അമ്മ

സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും ലിവിംഗ് റിലേഷനില്‍ ജീവിച്ചിരുന്നതിനെ പറ്റി മുന്‍പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പതിനാല് വര്‍ഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചെങ്കിലും പെട്ടെന്നാണ് ആ ബന്ധം തകര്‍ന്നത്. ശേഷം ഗോപി മറ്റ് ചില റിലേഷന്‍ഷിപ്പിലേക്ക് പോവുകയും അഭയ കരിയറുമായി മുന്നോട്ട് പോവുകയുമായിരുന്നു.

ഇപ്പോഴിതാ അദ്ദേഹത്തിനൊപ്പം ലിവിംഗ് റിലേഷനില്‍ ജീവിക്കാനൊരുങ്ങിയ നാളുകളെ പറ്റി സംസാരിക്കുകയാണ് അഭയയും അമ്മ ലതികയും. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാം ഉപേക്ഷിച്ച് തിരിച്ച് വരാനുള്ള സ്വതന്ത്ര്യം മകള്‍ക്ക് നേരത്തെ കൊടുത്തിരുന്നുവെന്നാണ് അഭയയുടെ അമ്മ പറയുന്നത്. വിശദമായി വായിക്കാം...

abhaya-hiranmayi

മകള്‍ ലിവിംഗ് റിലേഷനിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ആശങ്ക ഉണ്ടായിരുന്നു. ഇതെങ്ങനെയാവുമെന്ന് ഒരു ഐഡിയയും അന്ന് ഇല്ല. നിരുത്സാഹപ്പെടുത്താന്‍ ഒത്തിരി ശ്രമിച്ചിരുന്നു. മോളെ ഇത് വേണോ എന്ന് ചോദിച്ചപ്പോള്‍ സമ്മതിച്ചില്ലെന്നാണ് അഭയയുടെ അമ്മ പറയുന്നത്.

എന്നാല്‍ ആ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ഞാനെങ്ങനെയാണ് ജീവിക്കുന്നതെന്ന് അവരെ ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. ഇടയ്ക്ക് എന്റെ വീട്ടില്‍ അച്ഛനും അമ്മയും വന്ന് താമസിച്ചിട്ടും ഉണ്ട്. ഫാമിലി ലൈഫ് ഉണ്ടാവുമോ, അടുത്ത ജനറേഷന്‍ എങ്ങനെയായിരിക്കും എന്നതിനെ പറ്റിയാണ് വീട്ടുകാര്‍ക്ക് ആശങ്ക ഉണ്ടായിരുന്നത്. എന്നാല്‍ അതും ഫാമിലി ലൈഫ് തന്നെയാണെന്ന് ഞാന്‍ കാണിച്ച് കൊടുത്തു. ഏഴ് വര്‍ഷത്തോളമായപ്പോഴെക്കും ശരിക്കും ഒരു കുടുംബജീവിതം പോലെയായി.

എനിക്ക് ഇരുപതും പുള്ളിയ്ക്ക് മുപ്പതും വയസുള്ളപ്പോഴാണ് ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്. ചില സന്ദര്‍ഭങ്ങളില്‍ വ്യക്തികള്‍ വരും. നമ്മുടെ കാഴ്ചപ്പാടുകൡും അഭിപ്രായങ്ങളിലുമൊക്കെ വ്യത്യാസം ഉണ്ടായേക്കാം. കുടുംബത്തിലാണെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാം. അതല്ലെങ്കില്‍ പറഞ്ഞ് തീര്‍ത്ത് ഒഴിവായി പോകാം. എന്റെ ഒരു ചോയിസ് എങ്ങനെയാണെന്ന് ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഭയ കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഗോപിയുമായി റിലേഷനിലായിരുന്ന സമയത്തും അല്ലാത്തപ്പോഴും ആത്മവിശ്വാസം തന്ന് അമ്മ കൂടെയുണ്ടായിരുന്നു. നിനക്ക് എപ്പോഴാണ് അവിടെ നില്‍ക്കുന്നത് ബുദ്ധിമുട്ടാണെണ് തോന്നുന്നത്, അപ്പോള്‍ എന്റെ അടുത്തേക്ക് പോരാന്‍ അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു. ഒരിക്കലും നീ ബുദ്ധിമുട്ടരുത്. തിരുവനന്തപുരത്ത് നിനക്കൊരു വീടുണ്ട്. ഏത് കാലത്താണെങ്കിലും അങ്ങോട്ട് തിരിച്ച് വരാനുള്ള സ്വതന്ത്ര്യം എനിക്കുണ്ടെന്നും അറിയാമായിരുന്നു.

abhaya-hiranmayi

അച്ഛന്‍ കൂടി മരിച്ചതോടെ അമ്മയെയും അനിയത്തിയെയും എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ് ചെയ്തത്. ഞാന്‍ സ്വതന്ത്രയായിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളു. ഇപ്പോള്‍ ഹിരണ്‍മയി ബാന്‍ഡ് കൊണ്ട് പോവുകയാണ്. മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ അതിന്റെ വളര്‍ച്ച പെട്ടെന്നാണ്. ബാന്‍ഡും വളര്‍ന്ന് വരികയാണ്.

സൈബര്‍ ബുള്ളിയിങ് നേരിടുന്നതിനെ പറ്റിയും അഭയ സംസാരിച്ചിരുന്നു. 'ആരാണെന്ന് പോലും അറിയാത്ത ആളുകള്‍ അവര്‍ക്ക് യാതൊരു പരിചയവുമില്ലാത്തവരുടെ വ്യക്തി ജീവിതത്തെ പറ്റി അഭിപ്രായം പറയുകയാണ്. ചില കമന്റുകളൊക്കെ വായിച്ച് നോക്കാറുണ്ട്. സമയം ഉള്ളപ്പോള്‍ അതൊക്കെ നോക്കും. ബാക്കി എന്റെ കാര്യങ്ങളുമായി പോവുകയാണ്. സമയം ഉണ്ടെങ്കില്‍ കമന്റ് വായിച്ചിട്ട് അതിനുള്ള മറുപടി കൊടുക്കും. ഇല്ലെങ്കില്‍ അത് വിട്ട് കളയുകയാണ് പതിവ്.

അപരിചിതരെക്കാളും കൂടെ നില്‍ക്കുന്ന ആളുകളാണ് പാമ്പുകളെ പോലെയായത്. കൂടെ നിന്നവരെ പറ്റിയുള്ള കൃത്യമായ അഭിപ്രായം അന്ന് ഉണ്ടായിരുന്നു. പക്ഷേ എന്റെ മാത്രം തീരുമാനത്തില്‍ അവിടെ നിന്നും മാറാന്‍ പറ്റില്ലായിരുന്നു. ചിലരെ മനസിലാക്കാന്‍ പറ്റി. റിലേഷന്‍ഷിപ്പ് കഴിഞ്ഞപ്പോള്‍ എനിക്കൊരു ഫ്രീഡം കിട്ടി. അവരെ ഇനി ഒരു കാലത്തും കാണേണ്ടി വരില്ലല്ലോ എന്നൊരു സന്തോഷമുണ്ടെന്നും അഭയ പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X